കോവിഡ് 19: പി വി അബ്ദുള്‍ വഹാബ് എം പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

കോവിഡ് 19: പി വി അബ്ദുള്‍ വഹാബ് എം പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുമായി തുറന്ന പോരില്‍ ഏര്‍പ്പെടുമ്പോഴും കോവിഡ് 19 പോരാട്ടത്തില്‍ മറ്റൊരു ലീഗ് നേതാവിന്റെ സംഭാവനകളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ കുഞ്ഞാലിക്കുട്ടിയും, എം കെ മുനീറും അടക്കമുള്ള നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചപ്പോഴാണ് വഹാബിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പുകഴ്ത്തിയത്. ആംബുലന്‍സും, ആശുപത്രികളും അടക്കം വിട്ടു നല്‍കിയ മുസ്ലിം ലീ?ഗ് നേതൃത്വത്തിന്റെ നടപടികളെ മുഖ്യമന്ത്രി പല തവണകളായി അഭിനന്ദിച്ചിരുന്നു. അതില്‍ അവസാനത്തേതാണ് ലീഗ് ദേശീയ ട്രഷററും, എം പിയുമായ പി വി അബ്ദുള്‍ വഹാബും, അദ്ദേഹം ചെയര്‍മാനായ ജന്‍ശിക്ഷന്‍ സന്‍സ്ഥാനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

വിഡിയോ കാണാം
https://youtu.be/I2zRQGzPPdg
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീവീസ് ഇന്റര്‍നേഷണല്‍ സ്‌കൂള്‍, പീവീസ് മോഡല്‍ സ്‌കൂള്‍, അമല്‍ കോളേജ് എന്നിവ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കുമെന്ന് പി വി അബ്ദുള്‍ വഹാബ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്‍ശിക്ഷന്‍ സന്‍സ്ഥാന്റെ പരിശീലന കേന്ദ്രങ്ങള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ട് നല്‍കാന്‍ തയ്യാറാണെന്നും, നിര്‍മ്മാണ ചെലവ് മാത്രം ഈടാക്കി ദിവസേന 25000 മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നും ജെ എസ് എസ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മറ്റുള്ളവര്‍ മാസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നതിനു മുന്നെ ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ മാസ്‌ക് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഒട്ടേറെപേര്‍ക്ക് ഗുണകരമായ തുടര്‍ വിദ്യാഭ്യാസ, തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സംഘടനയാണ് ജെ എസ് എസ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുനസ്‌കോയുടെയും, കേന്ദ്രസര്‍ക്കാറിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. ജെ എസ് എസിന്റെ ചെയര്‍മാനാണ് പി വി അബ്ദുള്‍ വഹാബ് എം പി. വി ഉമ്മര്‍കോയ ഇതിന്റെ ഡയറക്ടറാണ്.

Sharing is caring!