കോവിഡ് 19: ലോക് ഡൗണ്‍ നിലനില്‍ക്കെ ചെന്നൈയില്‍ നിന്നെത്തി അനുമതിയില്ലാതെ മലപ്പുറം ജില്ലാ അതിര്‍ത്തി കടന്നെത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോവിഡ് 19:  ലോക് ഡൗണ്‍ നിലനില്‍ക്കെ  ചെന്നൈയില്‍ നിന്നെത്തി  അനുമതിയില്ലാതെ മലപ്പുറം  ജില്ലാ അതിര്‍ത്തി കടന്നെത്തിയ  രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കെ അനുമതിയില്ലാതെ മലപ്പുറം ജില്ലാ അതിര്‍ത്തി കടന്നെത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈയില്‍ നിന്ന് വരികയായിരുന്ന തിരൂരങ്ങാടി മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശികളായ ഇടശ്ശേരി മന്‍സൂര്‍ (31), മെമ്പട്ടാട്ടില്‍ പ്രതീഷ് (36) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയ്ക്ക് മോട്ടോര്‍ സൈക്കിളില്‍ വരുന്നതിനിടെ കരിങ്കല്ലത്താണിയില്‍വച്ച് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു.
പകര്‍ച്ചവ്യാധി നിര്‍ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് പൊലീസ് കേസെടുത്തു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഇരുവരേയും കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍
64 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 64 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 97 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 57 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,606 ആയി. 2,142 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 747 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!