മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡണ്ടുമായിരുന്ന യു.കെ.ഭാസി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  മലപ്പുറം മുന്‍ ഡി.സി.സി  പ്രസിഡണ്ടുമായിരുന്ന  യു.കെ.ഭാസി അന്തരിച്ചു

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലപ്പുറം മുന്‍ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താനൂര്‍ സ്വദേശിയായ യു.കെ.ഭാസി കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കത്തിയത്.തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി.
22 വര്‍ഷം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു. 15 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയും ആയിരുന്നു. താനൂരില്‍ നിയമസഭാ തിരഞ്ഞടുപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. താനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റ പ്രസിഡന്റും ആയിരുന്നു.

യു കെ ഭാസിയുടെ നിര്യാണത്തില്‍ എ പി അനില്‍കുമാര്‍ എം എല്‍ എ യുടെ അനുശോചനം

മലപ്പുറം : നാലു പതിറ്റാണ്ടു കാലത്തിലധികം മലപ്പുറം ജില്ലയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ യു കെ ഭാസിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് എ പി അനില്‍കുമാര്‍സ എം എല്‍ എ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അസാധാരണമായ മാനസിക കരുത്തിന്റെയും തന്റേടത്തിന്റെയും ഉടയായിരുന്നു അദ്ദേഹമെന്നും അനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.

Sharing is caring!