കോവിഡ് ഡ്യൂട്ടിക്കുപോയ ആംബുലന്‍സ് ഡ്രൈവറായ പിതാവിനെ കാണാതെ തേങ്ങുന്ന രണ്ടരവയസ്സുകാരി ഇനിയ

മലപ്പുറം: പിതാവിന്റെ വരവും കാത്ത് പൊന്നുമോള് ഇനിയ വഴിയരികിലേക്ക് കണ്ണുംനട്ടിരിക്കാന്‍ തുടങ്ങിയിട്ട് ദിവസം 25ആയി. കൊറോണ എന്ന മഹാമാരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍പോയ ആംബുലന്‍സ് ഡ്രൈവര്‍ ഷജീര്‍ വീട്ടിലെത്താത്തത് രോഗവാഹകനാവാതിരുക്കാനാണെന്ന് രണ്ടര വയസ്സുകാരി പൊന്നുമോള്‍ക്ക് അറിയില്ല.
തന്റെ പിതാവ് സാധാരണ ദിവസങ്ങളില്ലൊം വൈകിട്ട് വീട്ടിലെത്തുന്നതാണ് കുറച്ചു ദിവസമായി വരുന്നില്ല.
ആദ്യ രണ്ടുദിവസം വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് ഉപ്പയെ കാണാഞ്ഞിട്ട് കരച്ചിലായി.ഇതോടെ ഉമ്മ
സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടൊന്നും കുഞ്ഞുമനസ്സിന് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ‘ഉപ്പ അസുഖമുള്ളവരെ നോക്കാന്‍ പോയതാണൂട്ടോ ഉടന്‍ വരുംട്ടോ മോള് കരയേണ്ട.. എന്നൊക്കൊ നാസിയ പറഞ്ഞുനോക്കിയെങ്കിലും കരച്ചില് പിടിച്ചുനിര്‍ത്താന്‍ ഇതിനൊന്നുമായില്ല.
മലപ്പുറത്തെ 108 ആംബുലന്‍സ് സ്റ്റാഫ് നേഴ്സായ കുറുവ വറ്റലൂര്‍ പള്ളി പറമ്പില്‍ ഷജീറിന്റെ മകളാണ് ഇനിയ. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷജീറും സഹപ്രവര്‍ത്തകരും വീട്ടിലെത്തിയിട്ട് 25 ദിവസ്സത്തിലേറെയായി. കൊറോണ എന്ന മഹാമാരിയില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടുന്നവരില്‍ നാം കാണാതെ പോയവരില്‍ ചിലരാണ് സജീറിനെപോലെയുള്ള ഈ ആംബുലന്‍സ് ജീവനക്കാരെ. 25ദിവസമായി കാണാതിരുന്ന മകളെ ഒരുനോക്ക്കാണാനുള്ള സജീറിന്റെ വലിയ ആഗ്രഹം വീട്ടില്‍ വിളിച്ചു പറഞ്ഞതോടെ ഇന്നലെ വീടിന് സമീപത്തൂകൂടെ ആംബലന്‍സ് പോകുമ്പോള്‍ മകളെയുംകൂട്ടി ഭാര്യയോട് റോഡോരത്തു വരാന്‍ പറഞ്ഞു. ആംബുലന്‍സിലൂടെ സജീര്‍ ചീറിപ്പാഞ്ഞുപോകുന്നതിനിടയില് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ വേഗംകുറച്ചു മകളെ ദൂരെനിന്നും നോക്കുകണ്ടതോടെ സജീറിന്റെ കണ്ണ് നിറഞ്ഞു കഴിഞ്ഞിരുന്നു. ഇത്രയും ദിവസം മകളെ പിരിഞ്ഞിരുന്നിട്ടില്ല. മകള്‍ ഇനിയും സജീര്‍ ജീവനാണ്. ഇതുതന്നെയാണ് ഇരുവര്‍ക്കും ഇത്രയും ദിവസം അകന്നുനില്ക്കുമ്പോള് പിടിച്ചു നില്ക്കാന് കഴിയാത്തത്. മോള് എന്റെ ചങ്കാണ്. അവളെ കാണാതെ ഇത്രയും ദിവസം എങ്ങിനെയാണ് ഞാന്‍ കഴിഞ്ഞതെന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല. കോവിഡ് ഡ്യൂട്ടിയിലല്ലേ…വീട്ടില്‍ പോകാന്‍ പറ്റില്ലല്ലോ. ഏതായാലും ഇനി കോവിഡിന് ശമനമായിട്ടേ വീട്ടിലേക്കൊള്ളു. മലപ്പുറം പടപ്പറമ്പ്-മലപ്പുറം റോഡില്‍ വറ്റലൂരിലാണ് ഈ നൊമ്പരക്കാഴ്ച്ചയുണ്ടായത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കു കീഴില്‍ ജോലിചെയ്യുന്ന സജീറും സുഹൃത്തുക്കളും പുറത്ത് വാടക ക്വാര്‍ട്ടേഴ്സിലാണിപ്പോള്‍ കഴിയുന്നത്. പ്രായമായ ഉമ്മയും, തന്റെ ഭാര്യയും കുഞ്ഞും സുരക്ഷിതരായിരിക്കാന്‍ വീട്ടിലേക്ക് പോകാറില്ല. രോഗികളുമായി അടുത്തിടപഴകുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരും വീട്, കുടുംബം എന്ന സ്വപ്നം കുറച്ചു നാളെത്തേക്ക് ത്യജിച്ചിരിക്കുകയാണ്. ഇത് ഷജീറിന്റെ മാത്രം കഥയല്ല. അനേകം ആംബുലന്‍സ് ജീവനക്കാരാണ് ഈ ലോക്കഡൌണ്‍ കാലത്തും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നാടിന് വേണ്ടി വീട് ത്യജിച്ചിട്ട് ഇന്നേക്ക് 25 ദിവസ്സം പിന്നിടുന്നു. രോഗികളുമായി അടുത്തിടപഴകുന്നത് മൂലം കുടുംബത്തെ രക്ഷിക്കാന്‍ അവര്‍ സ്വയം മുന്‍കരുതലുകളെടുക്കുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി