മലപ്പുറം ജില്ലയിലെ സുന്നി സ്ഥാപനങ്ങള്‍ ക്വാറന്റൈന് വിട്ടുനല്‍കും

മലപ്പുറം ജില്ലയിലെ  സുന്നി സ്ഥാപനങ്ങള്‍  ക്വാറന്റൈന് വിട്ടുനല്‍കും

മലപ്പുറം: പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ അവര്‍ക്ക് വേണ്ടി ജില്ലയിലെ സുന്നി സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനും സാന്ത്വനം വളണ്ടിയര്‍മാരെ സേവനത്തിന് നിയോഗിക്കാനും തയ്യാറാണെന്ന് ജില്ലാ സുന്നി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്തു. സമസ്ത ജില്ലാ ട്രഷറര്‍ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സി പി സൈതലവി ചെങ്ങര, അലവി സഖാഫി കൊളത്തൂര്‍, പി എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുറഹിമാന്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി എസ് കെ ദാരിമി എടയൂര്‍, പി കെ എം ബശീര്‍ ഹാജി, കെ പി ജമാല്‍ കരുളായി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുര്‍റഹീം കരുവള്ളി, കെ മുഹമ്മദ് ഇബ്റാഹിം, സുലൈമാന്‍ ഇന്ത്യനൂര്‍, കെ പി മുഹമ്മദ് യൂസുഫ്, മുഹമ്മദലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍, അശ്റഫ് മുസ്ലിയാര്‍ , ഹൈദര്‍ പാണ്ടിക്കാട് സംബന്ധിച്ചു. എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു.

Sharing is caring!