പ്രവാസികള്‍ക്ക് ക്വാറന്റൈനുവേണ്ടി സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് സമസ്ത

പ്രവാസികള്‍ക്ക്  ക്വാറന്റൈനുവേണ്ടി  സ്ഥാപനങ്ങള്‍  വിട്ടുനല്‍കുമെന്ന്  സമസ്ത

കോഴിക്കോട്: പ്രവാസികള്‍ക്ക് ക്വാറന്റൈനു വേണ്ടി സമസ്ത സ്ഥാപനങ്ങള്‍ വിട്ടു നല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. പ്രത്യേകിച്ച് ഗള്‍ഫ് നാട്ടിലെ മലയാളി സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നാല്‍ അവര്‍ക്കുവേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിഖായ ആമില തുടങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകങ്ങളുടെ സന്നദ്ധ വിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കും. നിര്‍ദ്ദേശം ലഭിക്കുന്ന മുറക്ക് ക്വാറന്റൈനു വേണ്ടി സ്ഥാപനങ്ങള്‍ സൗകര്യപ്പെടുത്തുവാന്‍ ഭാരവാഹികള്‍ തയ്യാറാകണം എന്നും അവര്‍ പറഞ്ഞു.

Sharing is caring!