മുഖ്യമന്ത്രിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സൈബര്‍ പൊങ്കാല

മുഖ്യമന്ത്രിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സൈബര്‍ പൊങ്കാല

വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷഹനാസ് പാലക്കല്‍. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെതിരായാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Mr. പിണറായി വിജയന്‍ അങ്ങയോടും അങ്ങയുടെ അനേകം വരുന്നപി.ആര്‍ ടീമിലെ അംഗങ്ങളായ ഇവരോടും Chief Minister’s Office, Kerala കൂടിയാണ്..

പാരമ്പര്യവും തറവാടിത്തവും ജന്‍മ പുണ്യമാണ് സാര്‍

അന്തസ്സും ആത്മാര്‍ത്ഥതയും കര്‍മ്മ ഫലമാണ് സാര്‍

ഇതൊന്നും തൊട്ടു തീണ്ടിയില്ലാത്തവര്‍ക്ക് അങ്ങയെപ്പോലെ ഭീരുക്കളുടെ സ്വരമായിരിക്കും സാര്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഫണ്ട് സംഘടിപ്പിക്കാന്‍ സ്വന്തം കിടപ്പാടം വിറ്റ് നല്‍കിയ മുല്ലപ്പള്ളി ഗോപാലന്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയായ ഒരച്ഛന്റെ മകനാണ് സാര്‍

അയാളുടെ പേര് ഒരു മുതലാളിയുടെ പറ്റു ബുക്കിലും കാണില്ല, അതു കൊണ്ട് തന്നെ വിധേയത്വവും കാണില്ല സാര്‍

ഇന്ത്യയിലെ ഒരു കോടതിയിലും അഴിമതി കേസില്ലാത്ത രാഷ്ട്രീയക്കാരനാണ് സാര്‍

അയാളുടെ മക്കള്‍ ഒരു സ്വാശ്രയ മുതലാളിയുടെയും അകമഴിഞ്ഞ പിന്തുണയോടെ പഠനം പൂര്‍ത്തിയാക്കിയവരല്ല സാര്‍

അയാളുടെ കുടുംബാഗങ്ങളില്‍ ആരും തന്നെ ഈ നാട് കൊള്ളയടിച്ചവരുടെ ആതിഥേയം സ്വീകരിച്ച് സ്വന്തം ജീവിതം ഭദ്രമാക്കിയവരല്ല സാര്‍

അന്‍പത് കമാന്‍ഡോകളും , 5 കിലോമീറ്റര്‍ റോഡ് ക്ലിയറന്‍സുമില്ലാതെ അയാളും ഇന്ത്യ ഭരിച്ചിരുന്നു സാര്‍

അയാളോട് നമുക്ക് പുശ്ചo തോന്നുന്നത് സ്വാഭാവികമാണ് സാര്‍

അധികാരം ലഹരിയാക്കാത്തതിനാലാണത് സാര്‍

അഞ്ച് പ്രാവശ്യം അങ്ങയുടെ പൊന്നാപുരം കോട്ടയില്‍ നിന്ന് ജനങ്ങള്‍ തിരെഞ്ഞടുത്ത് അയച്ച ജനപ്രതിനിധി കൂടിയായ വ്യക്തിയാണ് സാര്‍

താങ്കളുടെ വര്‍ഗത്തില്‍ തിരിയിട്ട് തിരച്ചില്‍ നടത്തിയാല്‍ പോലും Mullappally Ramachandran ( മുല്ലപള്ളി രാമചന്ദ്രന്‍ ) എന്ന പേരിനൊപ്പം പറയാന്‍ രാഷ്ട്രീയ വിശുദ്ധിയും , പൊളിറ്റിക്കല്‍ ട്രാക്ക് റെക്കോര്‍ഡും യോഗ്യതയുമുള്ള ഒരുത്തനും കാണാത്തത് അയാളുടെ കുറ്റമല്ല സാര്‍

ഇന്ത്യാ മഹാരാജ്യം ഭരിച്ചപ്പോഴും തന്റെ പ്രസ്ഥാനത്തിന്റെ ചുമതല വഹിക്കുമ്പോഴും വാടക വീട്ടില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട അയാളെ നമുക്ക് കുശുമ്പന്‍ എന്നതിലുപരി മണ്ടന്‍ എന്ന് വിളിക്കാം സാര്‍

അങ്ങയെപോലുള്ളവരുടെ അഭിനവ പി.ആര്‍ രാഷ്ട്രീയത്തിന് ഒട്ടും പരിചയമില്ലാത്ത മണ്ടത്തരമായിരിക്കാം അത് സാര്‍

അങ്ങ് കുടുംബശ്രീയുടെ പ്രസിഡന്റല്ലല്ലോ സാര്‍

ഞങ്ങളുടെ കൂടി മുഖ്യമന്ത്രിയല്ലേ സാര്‍

കുശുമ്പ് പോലുള്ള ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അതെങ്കിലും മറന്ന് പോകരുത് സാര്‍

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി.

പിന്‍കുറിപ്പ് : മരോളി കോരന്റെയും ( മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ രേഖപ്പെടുത്തിയ വീട്ടു പേര് ഇങ്ങനെയാണ് കാണുന്നത് ) കല്ല്യാണിയുടെയും ഏറ്റവും ഇളയ മകനായ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി പദത്തിലിരിക്കുന്നതിനെ ജനാധിപത്യത്തിന്റെ സൗന്ദര്യമായാണ് ഞാന്‍ കാണുന്നത്. പിന്നെ അദ്ദേഹത്തിന്റേയും , അനുഭവ പി.ആര്‍ ശൃംഖലകളുടേയും കയ്യിലിരുപ്പിനെ സൈബര്‍ കമ്മി വെട്ട് കിളിക്കൂട്ടങ്ങളുടെ ഭാഷയില്‍ വിമര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് ഞാന്‍.

എഴുതിയവനെ സ്ഥിരം സംഘിയാക്കുന്ന ഏര്‍പ്പാടുമായും, ഈ പോസ്റ്റിനെ വംശീയമായ അധിക്ഷേപമായും കരുതേണ്ടതില്ല. പിന്നെ തെറിയും അശ്ലീല കമന്റുകളുമായി വരുന്നവര്‍ക്കുള്ള മറുപടി അഡ്വാന്‍സായി തിരിച്ചും നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. തിരിച്ച് തെറി ഇവിടെ മറുപടിയായി എഴുതാത്തത് നേരെത്തെ മുകളില്‍ എഴുതിയ പാരമ്പര്യവും തറവാടിത്തവും അനുവദിക്കാത്തത് കൊണ്ട് മാത്രമാണ്. അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരവുമാണ്.
“>

Sharing is caring!