ലോക്ക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍ എസ് പിയുടെ ഭക്ഷണ കിറ്റ്‌

ലോക്ക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍ എസ് പിയുടെ ഭക്ഷണ കിറ്റ്‌

മലപ്പുറം:കോവിഡ് 19 ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്ത് RSP ജില്ലാ കമ്മിറ്റി. ഏരിയ കമ്മിറ്റിയുടെ സഹായത്തോടെ ഓരോ മേഖലയിലെയും അർഹരായവരെ കണ്ടെത്തിയാണ് ജില്ലയിലുടനീളം കിറ്റുകൾ വിതരണം ചെയ്യുന്നത. ഉപ്പു മുതൽ അരിയും സോപ്പു വരെ ഉൾപ്പെടെ 15 ഓളം ആവശ്യസാധനങ്ങൾ കിറ്റിൽ ഉണ്ട്.

രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അവരുടെ താമസ സ്ഥലത്തേക്ക് എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് നേരത്തെ തന്നെ RSP തുടക്കമിട്ടിരുന്നു.ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി വെന്നിയൂർ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ആർഎസ്പി വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി സൈഫു പാലക്കലിൻ്റെ നേതൃത്വത്തിൽ നടത്തിയ വിഭവ സമാഹരണത്തെ ജില്ലാ സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.

ആർഎസ്പി ജില്ലാ കമ്മിറ്റി അംഗങ്ങളായ റംഷീദ് വെന്നിയൂർ,Ad Ak ഷിബു ,RYF ജില്ലാ കമ്മറ്റി അംഗം ഫൈസൽ വെന്നിയൂർ ,അനസ് കാച്ചടി, അലി കാച്ചടി ,റാഷീദ് വെന്നിയൂർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നൽകി . റാഷിദ് വെന്നിയൂർ സ്വാഗതം പറഞ്ഞു .തിരൂരങ്ങാടി ആർഎസ്പി മണ്ഡലം സെക്രട്ടറി പി സുരേന്ദ്രൻ പട്ടാളത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കെ എം മുഹമ്മദലി ,സന്തോഷ്, ചന്ദ്രൻ , ഫൈസൽ എന്നിവർ സംസാരിച്ചു. ഫാസിർ നന്ദി രേഖപ്പെടുത്തി

Sharing is caring!