കോവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍ വഴി ഇന്നലെ 12,961 പേര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കി

കോവിഡ് 19: മലപ്പുറം  ജില്ലയില്‍ സാമൂഹിക  അടുക്കളകള്‍ വഴി ഇന്നലെ 12,961 പേര്‍ക്ക് സൗജന്യമായി  ഉച്ച ഭക്ഷണം നല്‍കി

മലപ്പുറം: ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജില്ലയില്‍ തുടരുന്നു. അവശ വിഭാഗങ്ങള്‍ക്കും നിത്യ രോഗികള്‍ക്കും അഗതികള്‍ക്കുമെല്ലാം സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങള്‍ വഴി ഭക്ഷണ പൊതികള്‍ നല്‍കുന്നത്. ഇന്നലെ (ഏപ്രില്‍ 09) 12,961 പേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഭക്ഷണ ലഭ്യതയില്ലാത്തവര്‍ക്ക് 20 രൂപ നിരക്കിലും മൂന്നു നേരം ഭക്ഷണ പൊതികള്‍ നല്‍കുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന 109 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 09) 13,599 പേര്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 1,639പേര്‍ക്ക് പ്രാതലും 16,138 പേര്‍ക്ക് ഉച്ചഭക്ഷണവും 6,037 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളില്‍ 9,677 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 9,355 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,399 പേര്‍ക്ക് പ്രാതലും 4,897 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,922 ഉച്ചഭക്ഷണ പൊതികളില്‍ 3,606 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 240 പേര്‍ക്ക് പ്രാതലും 1,140 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.
(എം.പി.എം 1298/2020)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 804 ചരക്ക് വാഹനങ്ങള്‍ക്ക് ഇതുവരെ യാത്രാ പാസുകള്‍ വിതരണം ചെയ്തു

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇതുവരെ 804 ചരക്ക് വാഹനങ്ങള്‍ക്കുള്ള യാത്രാ പാസുകള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്നതിന് 750 വാഹനങ്ങള്‍ക്കും വിവിധ ജില്ലകളില്‍ നിന്ന് ചരക്കെത്തിക്കുന്ന 54 വാഹനങ്ങള്‍ക്കുമാണ് പാസുകള്‍ നല്‍കിയത്.

ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങള്‍ക്ക് കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് പാസുകള്‍ നല്‍കുന്നത്. ഇന്നലെ (ഏപ്രില്‍ 09) 23 പാസുകളാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുവദിച്ചത്. പാസുകള്‍ കൈപ്പറ്റുന്നതിന് ഒരാള്‍ക്കു മാത്രമേ കണ്‍ട്രോള്‍ റൂമില്‍ പ്രവേശനാനുമതിയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് 0483 -2734 990 എന്ന നമ്പറിലോ ്‌ലവശരഹലുമാൈുാ@ഴാമശഹ.രീാ എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം.

ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന യാത്രാ പാസുകള്‍ ഉപയോഗിക്കാം. വേേു:െ//ുമ.ൈയമെളല.സലൃമഹമ.ഴീ്.ശി എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താം.
(എം.പി.എം 1299/2020)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇതുവരെ 83,751 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 83,751 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ (ഏപ്രില്‍ 09) 8,377 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടം മുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു,

ഒന്നാം ഘട്ടം
* കൊണ്ടോട്ടി – 765
* തിരൂര്‍ – 116

രണ്ടാം ഘട്ടം
* ഏറനാട് – 1,202
* പെരിന്തല്‍മണ്ണ – 470
* നിലമ്പൂര്‍ – 138
* കൊണ്ടോട്ടി – 08
* തിരൂര്‍ – 1,114
* തിരൂരങ്ങാടി – 3,793
* പൊന്നാനി – 751

മൂന്നാം ഘട്ടം
* പെരിന്തല്‍മണ്ണ – 20
(എം.പി.എം 1300/2020)

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 78 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 78 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 09) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 126 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 68 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,246 ആയി. 1,692 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 493 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!