കോഡൂര്‍ പഞ്ചായത്തുകാര്‍ക്ക് കൈകഴുകാന്‍ ടീം ‘സൗഹൃദ കിസ്സ’യുടെ ഹാന്‍ഡ്‌വാഷ്

കോഡൂര്‍  പഞ്ചായത്തുകാര്‍ക്ക്  കൈകഴുകാന്‍ ടീം  ‘സൗഹൃദ കിസ്സ’യുടെ  ഹാന്‍ഡ്‌വാഷ്

കോഡൂര്‍: കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഡൂര്‍ പഞ്ചായത്തുകാര്‍ക്ക് കൈകഴുകാന്‍ ടീം സൗഹൃദ കിസ്സയുടെ ഹാന്‍ഡ് വാഷുകള്‍ വിതരണം ചെയ്തു. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ 2005ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികൂട്ടായ്മയാണ് പഞ്ചായത്തുകളിലെ പൊതുയിടങ്ങളില്‍ സ്ഥാപിച്ച കൈകഴുകല്‍ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഹാന്‍ഡ്വാഷുകള്‍ വിതരണം ചെയ്യുന്നത്.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്ററുകളിലേക്ക് ആവശ്യമായ ഹാന്‍വാഷ് റീ ഫില്ല്‌ചെയ്തുകൊടുക്കുന്നതോടൊപ്പം അത്യാവശ്യമുള്ള ഇടങ്ങളില്‍ ബോട്ടിലുകളായും വിതരണം ചെയ്യും. ചെമ്മന്‍കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി.
മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ്, സൗഹൃദകിസ്സ ഓര്‍ഗസൈനിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. നിസാര്‍, മറ്റുഭാരവാഹികളായ പി.എം. നിയാസലി, എന്‍.കെ. ഫൈസല്‍, സയീദ്, ടി. അഷ്‌റഫ്, സാദിഖ് ഈസ്റ്റ്കോഡൂര്‍, ടി. മുഹാദ്, പി. മുഹ്‌സിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോഡൂര്‍ പഞ്ചായത്തിലെ പൊതുയിടങ്ങളിലെ കൈകഴുകല്‍ കേന്ദ്രങ്ങളിലെ ഹാന്‍ഡ്വാഷ് തീര്‍ന്നാല്‍ 9995871112, 9496844340, 9744380288, 99959995404, 9567685685 എന്നീ നമ്പറുകളില്‍ വിളിക്കാം.

Sharing is caring!