നിലമ്പൂരിലെ സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്കി രാഹുല്‍ഗാന്ധി
നിലമ്പൂര്‍.വയനാട് ലോക്സഭാ മണ്ഡലത്തിലെ സമൂഹ അടുക്കളകള്‍ക്ക് രാഹുല്‍ ഗാന്ധി എം പിയുടെ സഹായഹസ്തം. ഓരോ അടുക്കളക്കും 500 കീലോഗ്രാം അരി,50 കിലോഗ്രാം വീതം കടല, പയര്‍ എന്നിവ എത്തിച്ചു നല്കി. ജില്ലയില്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പി.വി അബ്ദുല്‍വഹാബ് എം.പി, വി.എ കരീം, ആര്യാടന് ഷൗക്കത്ത്, നഗരസഭ ചെയര്പേഴ്സണ്് പത്മിനി ഗോപിനാഥ്, പാലോളി മെഹബൂബ് എന്നിവര്‍ ഏറ്റുവാങ്ങി.പ്രളയകാലത്തും രാഹുല്‍ വസ്ത്രം, ഭക്ഷണ സാമഗ്രികള്‍ എന്നിവ എത്തിച്ചിരുന്നു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




