കോവിഡിനിടെ വാര്‍ത്താസമ്മേളനം നടത്തിയതിന് പത്ത്പേര്‍ക്കെതിരെ കേസ്്

മലപ്പുറം: കോവിഡിനിടെ വാര്‍ത്താസമ്മേളനം നടത്തിയതിന് വെളിയംകോട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയമം അനുസരിച്ചാണ് കേസെടുത്തത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കള പൂട്ടിയ സാഹചര്യം വിശദീകരിക്കാനായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. പോലീസ് കേസന്വേഷണത്തിലാണ.് പത്ത്പേര് ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത് തന്നെ ഈ അവസഥയില്‍ നിയമലംഘനമാണെന്നു പോലീസ് ഉദ്യേഗസ്ഥര്‍ അറിയിച്ചു. കോവിഡ് ജാഗ്രത നിര്‍ദ്ദേശം ലംഘിക്കുന്നതാണ് വാര്‍ത്താ സമ്മേളനം എന്ന് സി പി എം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ പോലീസ് കേസെടുത്തത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ തുടങ്ങിയ പാഥേയം സമൂഹ അടുക്കള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൂട്ടുകയായിരുന്നു.ആവശ്യക്കാരെ കണ്ടെത്തുന്നതില്‍ പഞ്ചായത്തിന് ആശങ്ക ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചീഫ്സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പഞ്ചായത്തുകളും നഗരസഭകളുമാണ് സമൂഹ അടുക്കള നടത്തുന്നത് അല്ലാത്തത് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്നും സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]