സ്മൃതി ഇറാനി സഹായം നല്‍കിയെന്നത് വ്യാജവാര്‍ത്തയെന്ന് മുഖ്യമന്ത്രി

സ്മൃതി ഇറാനി സഹായം നല്‍കിയെന്നത് വ്യാജവാര്‍ത്തയെന്ന് മുഖ്യമന്ത്രി

നിലമ്പൂര്‍: കരുവാരക്കുണ്ടില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മരുന്നെത്തിച്ചുവെന്ന് വ്യാജ വാര്‍ത്ത. മന്ത്രിയുടെ പേരുപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി.

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് അന്വേഷണം നടത്തി സംഭവം വ്യാജമാണെന്ന് കണ്ടെത്തി. ഇരിങ്ങാട്ടിരിയില്‍ 41 അന്യ സംസ്ഥാന തൊഴിലാളികള്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ ക്വാര്‍ടേഴ്‌സ് ഉടമയും, ഏജന്റും എത്തിച്ച് നല്‍കിയിരുന്നു. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ടെന്ന് അറിയിച്ചതിനെതുടര്‍ന്ന് പാചകം ചെയ്ത് കഴിക്കാനായി 25 കിറ്റുകളും നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് ഭംഗം വരുത്തുന്ന രീതിയിലോ, ഇകഴ്ത്തികാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണത്തില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!