ആര്‍ഭാടമായി നടത്താന്‍ കരുതിയ വിവാഹം അവസാനം അഞ്ച് പേരില്‍ ഒതുക്കി മാതൃകയായി

ആര്‍ഭാടമായി നടത്താന്‍  കരുതിയ വിവാഹം  അവസാനം അഞ്ച് പേരില്‍  ഒതുക്കി മാതൃകയായി

തിരൂരങ്ങാടി: ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ക്ഷണിച്ച് നടത്താന്‍ തീരുമാനിച്ച വിവാഹം കേവലം അഞ്ചുപേരില്‍ ഒതുക്കി മാതൃക കാണിച്ച് കുടുംബം. പന്താരങ്ങാടി കരിപറമ്പ് അരീപ്പാറ സ്വദേശി ചെമ്മലപ്പാറ കുഞ്ഞീന്‍കുട്ടിയുടെ മകന്‍
അബ്ദുല്‍ വാഹിദും കൊട്ടപ്പുറം മേത്തല്‍ വീട്ടില്‍ അബ്ദു റസാഖിന്റെ മകള്‍നാഫിലയും തമ്മിലുള്ള വിവാഹമാണ് അവിചാരിതമായി സംഭവിച്ച കൊവിഡ് 19ന്റ പശ്ചാത്തലത്തില്‍ പേരിന് മാത്രം നടത്തിയത്.കുഞ്ഞീന്‍കുട്ടിയുടെ ഏറ്റവും ഇളയ മകനായതിനാല്‍ അബ്ദുല്‍ വാഹിദിന്റെ വിവാഹം സാമാന്യം നല്ല രീതിയില്‍ തന്നെ നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം ചെമ്മാട്ടെ ഓഡിറ്റോറിയത്തില്‍ നടത്താനായിരുന്നു തീരുമാനം വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാല്‍ കൊവിഡ് 19 മൂലം ലോക്ക് ഡൗണ്‍ വന്നതോടെ വിവാഹ പരിപാടി വെട്ടിച്ചുരുക്കുകയായിരുന്നു. വധു വരന്‍മാരോടൊപ്പം അഞ്ച് പേര്‍ മാത്രമാണ് പോയിരുന്നത്. അതാത് പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ച ശേഷമാണ് ചടങ്ങ് തന്നെ നടത്തിയത്.

Sharing is caring!