ജില്ലാ എം.എസ്.എഫ് കമ്മിറ്റിയുടെ മാത്യകാ പഠന പദ്ധതി ‘സ്റ്റേ അറ്റ് ഹോം സ്റ്റഡീ അറ്റ് ഹോമിന് ‘ വന്‍ സ്വീകാര്യത

മലപ്പുറം : ലോക്ഡൗണ്‍ മൂലം പരീക്ഷകള്‍ മുടങ്ങി പഠനത്തിന്റെയും ശ്രദ്ധയുടെയും പിന്തുടര്ച്ച നഷ്ട്ടപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്കി കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്റ്റേ അറ്റ് ഹോം സ്റ്റഡീ അറ്റ് ഹോം ഓണ്‍ലൈന്‍ ക്ലാസിന് വന്‍ സ്വീകാര്യത. ജില്ലയിലെ നിരവധി സ്ക്കൂളുകളിലെ ഒഫീഷ്യല്‍ ഗ്രൂപ്പുകളില്‍ അടക്കം പ്രധാന അധ്യാപകര്‍ എം.എസ്.എഫ് കമ്മിറ്റിയുടെ ഈ മാതൃകാ ക്ലാസിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കുകയും ചെയ്തു. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഓരോ ദിവസവും മുടക്കമില്ലാതെ ഓണ്‍ലൈനായും യൂട്യൂബ് വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കാണാനുള്ള അവസരം ഉണ്ടാക്കിയത്. എല്ലാ ദിനവും കൃത്യം 4 മണിക്ക് ആരംഭിക്കുന്ന ക്ലാസുകള്‍ ഓരോ വിഷയത്തിന്റെയും പ്രധാന പാഠ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും മുന്‍ കാലത്തെ ഏറ്റവും പ്രധാന ചോദ്യങ്ങളും, വിദ്യാര്‍ത്ഥികളുടെ സംശയങ്ങളുമാണ് ക്ലാസുകളില്‍ ഉടനീളം ചര്‍ച്ച ചെയ്യുന്നത് ക്ലാസുകള്‍ക്ക് ശേഷവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയ നിവാരണത്തിന് ഫേസ്ബുക്ക് വഴിയോ യൂട്യൂബ് വഴിയോ ഹെല്‍പ്പ് ഡെസ്ക് നമ്പര്‍ വഴിയോ അവസരം ഒരുക്കിയിട്ടുണ്ട്.
ഒന്നാം ദിനം ഫിസിക്സ് ക്ലാസോടെ തുടക്കം കുറിച്ച ക്ലാസ് ഒരോ സമയം ഫേസ് ബുക്ക് മുഖേനെയും ,യൂട്യൂബ് വഴിയുമാണ് ക്ലാസ് ഓണ്‍ലൈന്‍ വഴി നല്‍കിവരുന്നത്. 30000 വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ കണ്ടു സംശയങ്ങള്‍ അധ്യാപകനുമായി ദുരീകരിക്കുന്നത്. ക്ലാസുകള്‍ ദിനേനെ കണ്ടു ആയിരക്കണക്കിന് രക്ഷിതാക്കളും ,അധ്യാപകരുമാണ് എം.എസ്.എഫ് കമ്മിറ്റിയെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നത്.
ക്ലാസുകള്‍ക്ക് കേരളത്തിലെ പ്രശസ്തരായ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. നിലവില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ മോട്ടിവേഷന്‍, ഫിസിക്സ് ,ഗണിതം എന്നി ക്ലാസുകളാണ് ഇതുവരെ നടന്നത്.
ഇന്ന് കെമിസിട്രിയോടെ എസ്.എസ്.എല്‍.സി ഭാഗം പൂര്‍ത്തികരിച്ച് നാളെ പ്ലസ് വണ്‍ ഭാഗം കെമിസ്ട്രിയോടെ തുടക്കമാകും. തുടര്‍ന്ന് പ്ലസ് ടു ക്ലാസുകളും മോട്ടിവേഷന്‍ സെക്ഷന്‍, മെഡിറ്റേഷന്‍ ക്ലാസുകളുമാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്.
നിലവില്‍ ഇഖ്ബാല്‍ കാവനൂര്‍ ,ഷാഫി ചെറുശ്ശേരി എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്യം നല്‍കിയത് .ക്ലാസുകള്‍ക്ക് തൊട്ട് മുമ്പ് ചെറിയ ആമുഖ ഭാഷണം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ് ,ഈ പദ്ധതിയുടെ കോ-ഡിനേറ്റര് കൂടിയായ ജില്ലാ വൈസ് പ്രസിഡന്റുമായ കെ.എം. ഇസ്മായില്‍ എന്നിവര്‍ നല്കി. വിദ്യാര്‍ഥികള്‍ക്ക് മാതൃകാപരമായ ക്ലാസ് സംഘടിപ്പിച്ചതിന് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി അധ്യാപക സംഘടനകളും ,രക്ഷിതാക്കളും, ക്ലാസുകള്‍ നേരില്‍ കണ്ട വിദ്യാര്‍ത്ഥികളും,സംഘടനാ നേതൃത്വവും എം.എസ്.എഫ് കമ്മിറ്റിയെ അഭിനന്ദിച്ചു.
ജാഗ്രതയോടെ വീട്ടിലിരികുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമയത്തെ പഠനത്തോടൊപ്പം ഫലപ്രദമായി ഉപയോഗിക്കാന്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സ്റ്റേ അറ്റ് ഹോം സ്റ്റഡി അറ്റ് ഹോം മാതൃകാ വിദ്യഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എന്‍. ഹക്കീം തങ്ങള്‍ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ് എന്നിവര്‍ അഭ്യാര്‍ത്ഥിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി