കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളില്‍ ഭയപ്പെടുത്താന്‍ അദൃശ്യമനുഷ്യനും
മലപ്പുറം: കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളില്‍ അദൃശ്യമനുഷ്യനെത്തുന്നു. പലയിടത്തും വീടുകളുടെ വാതിലുകളില്‍ തട്ടും. ചിലയിടങ്ങളില്‍ ജനല്‍ ചില്ലകളില്‍ കൈപാടുകള്‍ പതിഞ്ഞു. പ്രത്യേക തരം കോല് ഉപയോഗിച്ചുകൊണ്ട് വേഗത്തില്‍ ചാടിമറയും.
മലപ്പുറം ടപ്പാളില്‍ നടക്കുന്നത് അദൃശ്യ മനുഷ്യന്റെ പേരില്‍ വ്യാപകമായി ലോക്ക് ഡൗണ്‍ ലംഘനം.
അദൃശ്യ മനുഷ്യന്റെ പേരില്‍ വ്യാപകമായി ലോക്ക് ഡൗണ്‍ ലംഘനം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാള്‍, ചങ്ങരംകുളം മേഖലയില്‍ അദൃശ്വ മനുഷ്യനെ കുറിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതേ തുടര്‍ന്ന് മേഖലയില്‍ പലയിടത്തും ഇത്തരം മനുഷ്യന്റെ സാനിധ്യം കണ്ടതായി പ്രചരണമുണ്ടായി. പലയിടത്തും വീടുകളുടെ വാതിലുകളില്‍ തട്ടുന്നതായും പരാതി ഉയര്‍ന്നു. ഇതോടെ രാത്രികാലങ്ങളില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ടെന്നിരിക്കെ ഇവ ലംഘിച്ചുകൊണ്ടാണ് തിരച്ചില്‍ നടക്കുന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങുന്ന തിരച്ചില്‍ പലപ്പോഴും പുലര്‍ച്ചെ വരെ നീണ്ട് നില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ജനല്‍ ചില്ലകളില്‍ കൈപാടുകള്‍ പതിഞ്ഞതായും ചിലയിടങ്ങളില്‍ ഇത്തരം രൂപം കണ്ടതായും ,പ്രത്യേക തരം കോല് ഉപയോഗിച്ചു കൊണ്ട് വേഗത്തില്‍ ചാടിമറയുന്നതായുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക് ഡൗണ്‍ സംഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമായി.ഇതിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പോലീസിനെ അറിയിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങരുതെന്നും പോലീസ് പറയുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊക്കെ കാറ്റില്‍ പറത്തി യുവാക്കള്‍ വ്യാപകമായ തിരച്ചിലിലാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായി. ഇതോടെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിര്‍ദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തില്‍ ഒട്ടേറെ പേര് സംഘടിച്ചത് നാട്ടുകാര്‍ക്ക് തലവേദനയായി. അതേ സമയം
ഇതിനു മുമ്പു കോക്കൂര്‍, പാവിട്ടപ്പുറം, കല്ലൂര്‍മ, കാഞ്ഞിയൂര്‍, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളില്‍ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായും് നാട്ടുകാര്‍ പറഞ്ഞിരുന്നു. വീടുകളുടെ വാതിലില്‍ മുട്ടുക, പുറത്തെ ടാപ്പുകള്‍ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികളെന്നും ഇവര്‍ പറയുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ അസാധാരണ ഉയരമുള്ള ആള് രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ആളുകള്‍ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂര്‍ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാല്‍ കുന്നംകുളം, ചമ്മന്നൂര്‍ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികള്‍ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.വിവിധ ഭാഗങ്ങളില്‍ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരില്‍ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ് കുമാര്‍ അറിയിച്ചു. യുവാക്കളില്‍ പലരും ‘അദൃശ്യ മനുഷ്യനെ’ പിടികൂടാന്‍ കൂട്ടമായി പുറത്തിറങ്ങുകയാണ്.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധര്‍ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]