കോവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹിക അടുക്കളകള്‍വഴി ഞായറാഴച്ച വിതരണം ചെയ്തത് 26,768 പേര്‍ക്കുള്ള ഉച്ചഭക്ഷണം

കോവിഡ് 19:  മലപ്പുറം ജില്ലയില്‍  സാമൂഹിക അടുക്കളകള്‍വഴി ഞായറാഴച്ച വിതരണം ചെയ്തത് 26,768 പേര്‍ക്കുള്ള ഉച്ചഭക്ഷണം

മലപ്പുറം: രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ സാമൂഹിക അടുക്കളകള്‍ ജില്ലയില്‍ സജീവമാണ്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിക്കുന്ന 109 സാമൂഹിക അടുക്കളകളില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 05) 2,272 പേര്‍ക്ക് പ്രാതലും 26,768 പേര്‍ക്ക് ഉച്ചഭക്ഷണവും 9,759 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളില്‍ 1,935 പേര്‍ക്ക് പ്രാതലും 22,031 പേര്‍ക്ക് ഉച്ചഭക്ഷണവും 8,270 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ പ്രാതല്‍ 337 പേര്‍ക്കും ഉച്ചഭക്ഷണം 4,737 പേര്‍ക്കും 1,489 പേര്‍ക്ക് അത്താഴവും നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്.

കോവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ കൈമാറി. മലപ്പുറം കലക്ടറേറ്റില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ചെക്ക് ഏറ്റുവാങ്ങി. വി. അബ്ദുറഹിമാന്‍ എംഎല്‍.എയും സന്നിഹിതനായിരുന്നു.

Sharing is caring!