ഉമ്മന്‍ ചാണ്ടി വിളി കേട്ടു, എടക്കര സ്വദേശികള്‍ക്ക് മരുന്നുകള്‍ ലഭ്യമായി

ഉമ്മന്‍ ചാണ്ടി വിളി കേട്ടു, എടക്കര സ്വദേശികള്‍ക്ക് മരുന്നുകള്‍ ലഭ്യമായി

മലപ്പുറം:ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്ഥിരമായി മരുന്നുകള്‍ ഉപയോഗിച്ചിരുന്ന കിഡ്‌നി രോഗബാധിതര്‍ക്ക് മരുന്നുകള്‍ എത്തുന്നതിനുള്ള കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് എടക്കര സ്വദേശി അബ്ദുല്‍ കരീം മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ ജയ്ഹിന്ദ് ടിവി നടത്തുന്ന പരിപാടിയിലേക്ക് വിളിച്ചത് വിവരമറിഞ്ഞ ഉടന്‍ തന്നെ ശ്രീ ഉമ്മന്‍ചാണ്ടി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് വി വി പ്രകാശിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് 25000 രൂപയുടെ മരുന്നുകള്‍ എടക്കര പ്രദേശത്തെ കിഡ്‌നി രോഗികള്‍ക്കായി നല്‍കാന്‍ തയ്യാറാവുകയും ചെയ്തു ഇതിന്റെ വിതരണോദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് വി വി പ്രകാശ് നടത്തി. ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു തോപ്പില്‍ മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കി

Sharing is caring!