പി കെ ബഷീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ 6000 മാസ്‌കുകള്‍ വിതരണം ചെയ്തു.

പി കെ ബഷീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ 6000 മാസ്‌കുകള്‍ വിതരണം ചെയ്തു.

എടവണ്ണ: ഏറനാട് മണ്ഡലത്തിലെ വിവിധ ആശുപത്രി ജീവനക്കാര്‍ക്കും എടവണ്ണ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കും പി കെ ബഷീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. എം എല്‍ എ അദ്ധേഹത്തിന്റെ സ്വന്തം നിലയ്ക്കാണ്് മാസ്‌കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത്.

കഴിഞ്ഞ ദിവസം നടത്തിയ പഞ്ചായത്ത് തല അവലോകന യോഗത്തില്‍ മാസ്‌കുകളുടെ കുറവ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് മാസ്‌ക് നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള മൂന്ന് പാളികളോട് കൂടിയ മാസ്‌ക് തയ്യാറാക്കി നല്‍കിയത്. ഈ സമയത്ത് ഏറ്റവും ആവശ്യമുള്ള ഒന്നാണ് മാസ്‌കുകള്‍. ഇതിന്റെ അഭാവം കാരണം വലിയ നഷ്ടങ്ങള്‍ നമുക്ക് ഉണ്ടായിക്കൂടാ എന്നും പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.

6000 മാസ്‌കുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു. എടവണ്ണ പോലീസ് സ്റ്റേഷനില്‍ 400 മാസ്‌കുകളും മണ്ഡലത്തിലെ ഏഴ് ആശുപത്രികളിലായി ബാക്കി മാസ്‌കുകളും നല്‍കി. കുഴിമണ്ണ 1400 കാവന്നൂര്‍ 1000, എടവണ്ണ പഞ്ചായത്തിലെ ചെമ്പക്കുത്ത് 700, ചാത്തല്ലൂര്‍ 500 വീതവും കീഴുപറമ്പ്, ഓടക്കയം, വെറ്റിലപ്പാറ ആശുപത്രികളില്‍ 600 വീതവും മാസ്‌കുകളാണ് നല്‍കിയത്.

Sharing is caring!