കോവിഡ് വാഹകന്‍ എന്ന് കരുതുന്നയാള്‍ 180 പേര്‍ പങ്കെടുത്ത മതയോഗത്തില്‍; ജില്ലയില്‍ അതീവജാഗ്രത

കോവിഡ് വാഹകന്‍ എന്ന് കരുതുന്നയാള്‍ 180 പേര്‍ പങ്കെടുത്ത മതയോഗത്തില്‍; ജില്ലയില്‍ അതീവജാഗ്രത

മലപ്പുറം: ‘കോവിഡ് നിരീക്ഷണത്തിലാണ് എനിക്ക് ഉടനെ തിരിച്ചു പോകേണ്ടതുണ്ട്‌. മലപ്പുറത്തെ ആശങ്കയിലാക്കിയ കോവിഡ് വാഹകന്‍ എന്ന് സംശയിക്കുന്ന ആളുടെ വാക്കുകളാണ് ഇത്. ഏകദേശം 180-ഓളം പേര്‍ പങ്കെടുത്ത മതയോഗത്തില്‍ സംബന്ധിച്ചാണ് ഈ വ്യക്തി ഇക്കാര്യം പറഞ്ഞത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയുടെ മകന്റേതാണ് ഈ വാക്കുകള്‍.

മലപ്പുറം മാത്രമല്ല ഇന്ന് സംസ്ഥാനമാകെ ആശങ്കയോടെ ഉറ്റുനോക്കുകയാണ് ഈ കീഴാറ്റൂര്‍ സ്വദേശിയുടെ സഞ്ചാരപഥം. മാര്‍ച്ച് 11ന് ഉംറ കഴിഞ്ഞെത്തിയപ്പോള്‍ തന്നെ ഇദ്ദേഹത്തോടെ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ മാതാപിതാക്കളെ അടക്കം അദ്ദേഹം ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം പനിയോട് കൂടി അടുത്തുള്ള ക്ലിനിക്കില്‍ ചെന്നപ്പോഴും മരുന്ന് നല്‍കി വീട്ടില്‍ തന്നെ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഇദ്ദേഹം വീട്ടില്‍ തന്നെ ഉണ്ടെന്നാണ് മറുപടി നല്‍കിയിരുന്നത്. പക്ഷേ ഇതിനിടയില്‍ ആനക്കയത്തെ മത സമ്മേളനത്തിലടക്കം പോയെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ പങ്കതെടുത്ത നൂറിലേറെ ആളുകളെ കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പിതാവും കോവിഡ് ലക്ഷണങ്ങളുമായി ഒന്നിലേറെ തവണ അടുത്തുള്ള ക്ലിനിക്കിലും, സ്വകാര്യ ആശുപത്രിയിലും ചെന്നിരുന്നു. അന്നവിടെ വന്ന മറ്റ് രോഗികളും, ഡോക്ടറും, നേഴ്‌സുമാരമടക്കം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് മന്ത്രവാദ ചികില്‍സ ഉണ്ടെന്നും പറയപ്പെടുന്നു. ഇതിന് വന്നവര്‍ ആരെങ്കിലുമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

ജില്ലിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആകെ തകിടം മറിയ്ക്കുന്ന നടപടിയാണ് രോഗബാധിതന്റെ മകന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്.

Sharing is caring!