വൈറ്റ് ഗാര്‍ഡിന്റെ മെഡി ചെയിന്‍ രാഷ്ട്രീയപൂട്ട്; സന്നദ്ധ സംഘടനകള്‍ യൂണിഫോം ഉപയോഗിക്കുന്നതിന് നിരോധനം

മലപ്പുറം: സന്നദ്ധ സംഘടനകള്‍ യൂണിഫോം ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ ഭരണകൂടം. ഇന്ന് ചേര്‍ന്ന കൊറോണ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി കെ ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല ജില്ലാ കലക്ടറുടെ പാസോട് കൂടി മൂന്ന് പേര്‍ക്ക് മാത്രമേ ഇനി ഓരോ വാര്‍ഡിലും വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനാകൂ. നിര്‍ധനരും, നിരാലംബരുമായ രോഗികകള്‍ക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന മുസ്ലിം യൂത്ത് ലീഗിന്റെ മെഡി ചെയിന്‍ പദ്ധതിയെ അടക്കം ഈ നിരോധനം ബാധിക്കും.
ഇന്ന് വൈകിട്ട് ഏഴ് മണിവരെ യൂണിഫോമില്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പോലീസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കും. നാളെ തുടങ്ങി ഇവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം അറിയിച്ചു. പോലീസ് നല്കിയ പാസ് അസാധുവാകും. കലക്ടറുടെ കയ്യില്‍ നിന്ന് വളണ്ടിയര്‍മാര്‍ പാസ് വാങ്ങേണ്ടതാണ്. നാളെ തുടങ്ങി ഇതാണ് ഉപയോഗിക്കേണ്ടത്. പല രാഷ്ട്രീയ പാര്‍ട്ടികളുടേയും, സംഘടകളുടേയും യൂണിഫോമില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത് കണ്ടാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
രാഷ്ട്രീയ, മത ചിഹ്നങ്ങള്‍ വളണ്ടിയര്‍മാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് തീരുമാനം. പല സംഘടനകളും യൂണിഫോം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതിനാലാണ് നിയപരമായ നടപടികളിലേക്ക് നീങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ ഇത് രാഷ്ട്രീയ തീരുമാനമാണെന്ന പ്രതികരണമാണ് മുസ്ലിം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് ഭരണകക്ഷി സംഘടന പ്രതിനിധികളെ മാത്രം വളണ്ടിയര്‍മാരാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]