ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്ക് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണം ഇബ്രാഹിം എം.എല്‍.എ.

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം കച്ചവട സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍ ഇവര്‍ക്ക് ആശ്വാസ പാക്കേജ് അനുവദിക്കണമെന്ന് ടി വി ഇബ്രാഹിം എം. എല്‍. എ. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അവശ്യ സര്‍വിസുകള്‍ മാത്രമാണ് പരിമിത സമയത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത്.
എലെക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, ഫാന്‍സി, ഫുട്വെയര്, സാനിറ്ററി, ഹാര്‍ഡ്വെയര്‍സ്
ടെക്സ്റ്റയില്‍സ്
തുടങ്ങി നിരവധി മേഖലകളില്‍ ഉള്‍പ്പെട്ട കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്.
ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും,
കെ. എസ്. എഫ്. ഇ. പോലെയുള്ള സ്ഥാപനങ്ങളില്‍ ചിട്ടി ചേര്‍ന്നും ഒക്കെയാണ് ഇവരില്‍ ഭൂരിഭാഗവും കട നടത്തിക്കൊണ്ടു പോകുന്നത്.
കടകള്‍ അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തില്‍ വായ്പ, ചിട്ടി തിരിച്ചടവ് മുടങ്ങി എന്ന് മാത്രമല്ല ഇവരുടെ കുടുംബ ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഇവര്‍ വിഷമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ സ്റ്റോക്കുകള്‍ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മൂലം വലിയൊരു സാമ്പത്തിക നഷ്ടവും ഇവര്‍ക്ക് സംഭവിക്കുന്നു.
ആയത് കൊണ്ട് സംസ്ഥാനത്തെ ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള ബ്രഹത്തായ ഒരു ആശ്വാസ പാക്കേജ് അനുവദിക്കുന്നതിനുള്ള
അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]