യാത്ര റദ്ധാക്കപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് തുക മുഴുവനായും തിരിച്ച് നല്‍കണം
ദുബൈ: കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ പിന്‍വലിച്ചത് കാരണം യാത്രാനുമതിയും അവസരവും നിഷേധിക്കപ്പെട്ട മുഴുവന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാര്‍ക്കും തങ്ങളുടെ ടിക്കറ്റ് ചാര്‍ജ്ജ് പൂര്‍ണമായും റീഫണ്ട് ചെയ്ത് തിരികെ നല്‍കണമെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ ബഡ്ജറ്റ് വിമാനത്തിലെ യാത്രക്കാര്‍ വിവിധ തരം സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു എന്ന പരാതിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഗള്‍ഫ് റീജിയണല്‍ മാനേജര്‍ മോഹിത് സെന്നുമായി കെഎംസിസി നേതാക്കളായ പി. കെ. അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍ (ദുബൈ കെഎംസിസി ജനറല്‍ സെക്രെട്ടറി ), ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിഅഡ്വ :ടി. കെ. ആഷിഖ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രസ്തുത നേതാക്കള്‍ എയര്‍ ലൈന്‍ അധികൃതര്‍ക്ക് നേരത്തെ നല്കിയ പരാതിയെ തുടര്‍ന്ന്, യാത്രാ തിയതി മാറ്റുന്നത്തിനുള്ള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിച്ചത് സ്വാഗതം ചെയ്തു. എങ്കിലും സര്‍വീസ് പുനരാരംഭിക്കുന്ന തീയ്യതിയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ യാത്ര റദ്ധാക്കുന്നവര്ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ച് നല്‍കാനുള്ള അനുമതിയും സംവിധാനവുമാണ് ഉടന്‍ ഒരുക്കേണ്ടതെന്ന് ഇവര്‍ ശക്തമായി ആവശ്യപ്പെട്ടത്.
യാത്ര തിയതി ഇതിനകം അവസാനിച്ചവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും, വീണ്ടും യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് ടിക്കറ്റ് വാങ്ങിയ ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള അനുമതിയും നല്‍കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
ഈ കാര്യങ്ങളില്‍ അനുകൂല നടപടികള്‍ക്ക് വേണ്ടിയുള്ള സത്വരനീക്കം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]