നിരോധനാജ്ഞക്കിടെ പനങ്ങാങ്ങരയില്‍ ഹാന്‍സ് വില്‍പന, കടക്കാരനെതിരെ കേസെടുത്തു

നിരോധനാജ്ഞക്കിടെ പനങ്ങാങ്ങരയില്‍ ഹാന്‍സ് വില്‍പന, കടക്കാരനെതിരെ കേസെടുത്തു

മങ്കട: സര്‍ക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹാന്‍സ് വില്‍പ്പന നടത്തിയ പനങ്ങാങ്ങര കളത്തില്‍ പടി എന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ച കടയുടെ നടത്തിപ്പുകാരനായ അബ്ദുല്‍ സത്താര്‍ (50) എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മങ്കട ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്‍ , സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മൊയ്തീന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാമന്‍, പ്രവീണ്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്
: സര്‍ക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്
3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹനങ്ങള്‍ പിടിച്ചെടുത്തു. മങ്കട ഇന്‍സ്‌പെക്ടര്‍ സി എന്‍ സുകുമാരന്‍ , അലവിക്കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍സലാം, നസീര്‍ കൂട്ടില്‍, പോലീസ് ഓഫീസര്‍ ബാലകൃഷ്ണന്‍, രജീഷ് എന്നിവരടങ്ങിയ സ്‌ക്വഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്

Sharing is caring!