കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിനെതിരെ അപകീര്‍ത്തി പ്രചരണം: മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

കമ്മ്യൂണിറ്റി കിച്ചണ്‍  പ്രവര്‍ത്തനത്തിനെതിരെ  അപകീര്‍ത്തി പ്രചരണം:  മലപ്പുറം ജില്ലാ പോലീസ്  മേധാവിക്ക് പരാതി നല്‍കി

കോട്ടക്കല്‍: കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിനെതിരെ അപകീര്‍ത്തി പ്രചരണം, ജില്ലാ പോലീസ് ഓഫീസര്‍ക്ക് പരാതി നല്‍കി. പൊന്മള പഞ്ചായത്തില്‍ പതിനെട്ടാം വാഡിലെ ഭക്ഷണ വിതരണത്തെ കുറിച്ചാണ് ഫെയ്‌സ് ബുക്കില്‍ അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റിട്ടിരിക്കുന്നത്. പൊന്മളയുടെ പോരാളി എന്ന പേജിലൂടെയാണ് വ്യാജ പ്രചരണം. വാഡുമെമ്പര്‍ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ ഭക്ഷണം എത്തിക്കുന്നിലെന്നും അവര്‍ പട്ടിണിയിലാകാന്‍ പോകുന്നു പ്രദേശത്തുകാര്‍ ശ്രദ്ധിക്കണം തുടങ്ങിയ വിദ്വേശകരമായ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വാഡുമെമ്പര്‍ എം.പി. മുസ്ഥഫയാണ് ജില്ലാ പോലീസോഫീസര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്തില്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പതിനെട്ടാം വാര്‍ഡിലാണ്. അതു കൊണ്ട് തന്നെ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതും അവിടെ തന്നെയാണ്. രാഷ്ര്ടീയ ലാഭം പ്രതീക്ഷിക്കാതെ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പോലും രാഷ്ര്ടീയവല്‍ക്കരിച്ചു തെറ്റിധാരണ പ്രചരിപ്പിക്കുന്നത് രാഷ്ര്ടീയ അല്‍പ്പത്തരമാണെന്ന് വാര്‍ഡ് മെമ്പര്‍ മുസ്ഥഫ പറഞ്ഞു.

Sharing is caring!