ഹമീദ് മാസ്റ്റര്‍ എം.എല്‍.എക്ക് കശ്മീര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ കാള്‍, ഉടനടി പരിഹാരം കണ്ട് എം.എല്‍.എ

ഹമീദ് മാസ്റ്റര്‍  എം.എല്‍.എക്ക് കശ്മീര്‍ വിദ്യാര്‍ഥിയുടെ  ഫോണ്‍ കാള്‍, ഉടനടി  പരിഹാരം കണ്ട് എം.എല്‍.എ

തേഞ്ഞിപ്പലം: ബുധനാഴ്ച്ച ഉച്ചക്ക് ആയിരുന്നു വള്ളിക്കുന്ന് എം.എല്‍എ യുടെ ഹെല്പ് ഡെസ്‌കിലേക്ക് കാശ്മീര്‍ വിദ്യാര്‍ഥി താരീഖ് അഹമ്മദിന്റെ ഫോണ്‍ വരുന്നത്. ഞങ്ങള്‍ കുറച്ചു പേരുണ്ട് ഭക്ഷണതിന്റെ പ്രയാസം ഉണ്ടെന്ന് അറിയിച്ചതും വള്ളിക്കുന്ന് എം.എല്‍എ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ ഇടപെടല്‍ ഉടനടി ആയിരുന്നു. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കുകയും അവരുടെ ആഗ്രഹം പൊലെ അവരുടേതായ ഭക്ഷണം തന്നെ എം.എല്‍എ മൂന്ന് ആഴ്ചയോളം വേണ്ടത് ഒരുക്കി കൊടുക്കുകയും ചെയ്തു. അഫ്ഗാനില്‍ നിന്നും കാശ്മീരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഫാറൂഖ് കോളജ് തുടങ്ങിയ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആയിരുന്നു മിക്കവരും. വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫിന്റെ നേതൃത്വത്തില്‍ ആയിരുന്നു അവര്‍ക്കുള്ള ഭക്ഷണവിതരണം. പ്രതിസന്ധിയിലും എല്ലാ ജനവിഭാഗത്തിനും ഹൃദ്യമായ സ്‌നേഹം പകരുകയാണ് ഈ ജനകീയനായ ജനപ്രതിനിധി. മണ്ഡലത്തിലെ ഓരോ പ്രദേശത്തും എം.എല്‍.എ യുടെ ഹെല്‍പ് ഡസ്‌ക് ആശ്വാസം പകരുകയാണ്.

Sharing is caring!