കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ആവശ്യപ്പെടാനും എത്തിച്ചു കൊടുക്കാനും എളുപ്പവഴിയുമായി അരീക്കോട്ടെ സഹോദരങ്ങള്‍
മലപ്പുറം: കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ആവശ്യപ്പെടാനും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാനും എളുപ്പവഴിയുമായി അരീക്കോട് തെരട്ടമ്മലിലെ സഹോദരങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു പുതിയൊരു ആപ്ലിക്കേഷന്‍, ഫോണില്ലാത്ത കാലത്ത് കൂയ് എന്നത് നമ്മള് പേരറിയാത്ത ഒരാളെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്കായിരുന്നു, ഇനി മുതല്‍ കൂയ് എന്നാല്‍ നമുക്കാവശ്യമുള്ള ഭക്ഷണം മുതല്‍ ഉല്പന്നങ്ങള് വരെ ലഭിക്കാവുന്ന വാക്കായി മാറും, ലോക് ടൗണ്‍ വന്നതിന് ശേഷം വീട്ടില്‍ ഒതുങ്ങിയ ഈ വിദ്യാര്‍ത്ഥി സഹോദരങ്ങള്‍ക്ക് തോന്നിയ ആശയമാണ് ഈ ആപ്ലിക്കേഷന്‍, ഇതുവഴി ജനങ്ങളുടെ പരസ്പര ഇടപെടല്‍ കുറയുമെന്നതും കൊറോണക്കാലത്തെ വലിയ മുതല്‍ക്കൂട്ടാണ്, കമ്മ്യൂണിറ്റി കിച്ചണുകളുടെ റൂട്ടും ദൂരവും ഭക്ഷണം ആവശ്യപെട്ടവരുടെ റൂട്ടും ദൂരവും വരെ ഇതില്‍ അറിയാനാവും, കൊറോണ കാലത്തെ കമ്മ്യൂണിറ്റി കിച്ചണുകള്‍ അവസാനിച്ചാലും കുടുബശ്രീ ഹോട്ടലുകള്‍ വഴി കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകമാകും , ജില്ലാ കലക്ടറും കുടുംബശ്രീ കോര്‍ഡിനേറ്ററും ആപ്ലിക്കേഷന്‍ പ്രാബല്യത്തിലാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയതോടെ ഉടന്‍ തന്നെ പ്ലേയ് സ്റ്റോറുകളില്‍ ‘ കൂയ് ‘എത്തും തേരട്ടമ്മല്‍ ദാറുസ്സലാമില്‍ ഷാക്കിബ് സലാം , കദീജ അദ്ധ്യാപക ദമ്പതിമാരുടെ മക്കളായ എം ബി ബി എസ് വിദ്യാര്‍ത്ഥി നിമില്‍ സലാം , ബി ടെക് വിദ്യാര്‍ത്ഥി അസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി റസില്‍ എന്നിവരാണ് കൂയ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]