കോവിഡ് 19: ഒരു ലക്ഷം സാനിറ്റൈസറുകളും മാസ്‌കുകളുമായി ജില്ലാപഞ്ചായത്ത്

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം സാനിറ്റൈസറുകളും മാസ്‌കുകളും നിര്‍മിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പദ്ധതി സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിക്കും. അനുമതി ലഭിക്കുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 2020-21 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരമായതായും യോഗം അറിയിച്ചു. സ്റ്റിയറിങ് കമ്മറ്റി, സ്റ്റാന്റിങ് കമ്മറ്റി തീരുമാനങ്ങളും വിവിധ ടെന്‍ഡറുകളും ക്വട്ടേഷനുകളും യോഗം അംഗീകരിച്ചു. കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രസിഡന്റുള്‍പ്പെടെ 13 അംഗങ്ങള്‍ നിശ്ചിത വ്യക്തി അകലം പാലിച്ച് നേരിട്ടും മറ്റ് 19 അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും പങ്കെടുത്തു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]