മലപ്പുറത്തും കോവിഡ് മരണമോ?

മലപ്പുറം: മലപ്പുറത്തും കോവിഡ് മരണമോ. മരിച്ചയാളുടെ പരിശോധനാ റിപ്പോര്‍ട്ട് നാളെ ലഭിച്ചേക്കും. മലപ്പുറം മൂത്തേടത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആള് തിങ്കളാഴ്ച്ചയാണ് മരിച്ചത്.
മൂത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മുംബൈയില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ഇവിടെ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ നിന്നാണ് ചികിത്സ തേടിയത്. എന്നാല്‍ അയല്‍ സംസ്ഥാനത്ത് നിന്നും എത്തിയ ആളെന്ന നിലയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഭാര്യ : ഓമന. മക്കള്‍ : അഭയ, അബിന്‍ പോള്‍. മരുമകന് സജോ. രക്തത്തിന്റെ സാമ്പിളുകള്‍ പരിശോനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിന് ശേഷം പാലാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും.
RECENT NEWS

സംരഭകരാകാൻ താൽപര്യമുള്ള പ്രവാസികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ [...]