അങ്ങാടിയില്‍നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോയി കുടുംബനാഥന് റോളില്‍ തിളങ്ങി കെ.പി.എ.മജീദ്
മലപ്പുറം: അങ്ങാടിയില്‍നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോയി കുടുംബനാഥന് റോളില്‍ തിളങ്ങി കെ.പി.എ.മജീദ്. കോവിഡിനെ തുടര്‍ന്നുണ്ടായ നിരോധനാജ്ഞയെ തുടര്‍ന്നാണ് വീട്ടുസാധനങ്ങള്‍ വാങ്ങി പടപ്പറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ ഫോട്ടോ വാട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്. നേതാക്കളെല്ലാം വീട്ടില്‍ ഇരിക്കുന്ന അവസ്ഥയാണ്. വീട്ടുസാധനങ്ങള്‍ ചുമലില്വെച്ചാണു കെ.പി.എ മജീദ് വീട്ടിലേക്കുകൊണ്ടുപോയത്.
അതേ സമയം കോവിഡ്-19 വ്യാപനം തടയുന്നതിനായുള്ള ജാഗ്രതാ കാലം കഴിയുന്നത് വരെ അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്ക് കെട്ടിട ഉടമകള്‍, വാടക ഒഴിവാക്കിക്കൊടുക്കണമെന്ന് കോഡൂര്‍ പഞ്ചായത്ത് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഈഘട്ടത്തില്‍ വാടകക്കാരെ വാടക ആവശ്യപ്പെട്ടൊ മറ്റോ ബുദ്ധിമുട്ടിക്കുക, കെട്ടിടങ്ങളില്‍ നിന്നും ഇറക്കിവിടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജില്ലയില്‍ 144 പ്രഖ്യാപിച്ച സാഹചര്യം കെട്ടിട ഉടമകളെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
കമ്മ്യൂണിറ്റി കിച്ചനിലേക്ക് വിഭവസമാഹരണത്തിനായി പൊതുജനങ്ങളോട് യോഗം അഭ്യര്‍ത്ഥിച്ചു.
യോഗതീരുമാന പ്രകാരം ഇതര സംസ്ഥാനക്കാര്‍ക്കായുള്ള വിവരങ്ങള്‍ കൈമാറുന്നതിന് അവരുടെ ഭാഷകളില്‍ മൈക്ക് പ്രചാരണം നടത്തി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സെക്രട്ടറി സി. റോസി, പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. മുഹമ്മദ് അന്‍വര്‍, പോലീസ് ഓഫീസര്‍ സൈദ് കോട്ട, ആര്.പി.ടി. ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]