മദ്യം റേഷന്‍ കടകളിലൂടെ നല്‍കണമെന്ന യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

മദ്യം റേഷന്‍ കടകളിലൂടെ  നല്‍കണമെന്ന യൂത്ത് ലീഗ്  നേതാവിന്റെ ഫേസ്ബുക്ക്  പോസ്റ്റ് പിന്‍വലിച്ചു

മലപ്പുറം: മദ്യം റേഷന്‍ കടകളിലൂടെ നല്‍കണമെന്ന യൂത്ത് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ക്ഷമ ചോദിച്ച് പിന്‍വലിച്ച പാസ്റ്റിനെ ഞാന്‍ ന്യായീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും.ഞാന്‍ ഒരു വിശ്വാസിയാണെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

മാധ്യമ സുഹൃത്തുക്കള്‍ ധാരാളം വിളിക്കുന്നുണ്ട്.
എല്ലാവര്‍ക്കും വേണ്ടി എന്റെ നിലപാട് പറയാം.
1.ക്ഷമ ചോദിച്ച് പിന്‍വലിച്ച
പോസ്റ്റിനെ ഞാന്‍ ന്യായീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.
2.ഞാന്‍ ഒരു വിശ്വാസിയാണ്
അതുകൊണ്ട് തന്നെ മദ്യത്തിന്നെതിരുയുമാണ്.
3.ഇടതു പക്ഷത്തിന്റെ മദ്യ നയത്തെ അനുകൂലിക്കുന്നുണ്ടോ
എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഞാന്‍ മദ്യത്തേയും
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും
ഒരുമിച്ച് എതിര്‍ക്കുന്ന
ഒരു മുസ്ലിംലീഗുകാരനാണ്.
ഇതിനപ്പുറം ഒരു കാര്യവും
എനിക്ക് പറയാനില്ല.

മദ്യം റേഷന്‍ കടകളിലൂടെ നല്‍കണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു മാപ്പുപറഞ്ഞിരുന്നു. മുസ്ലിംയൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടിയുടെ വിവാദ നായകനായി മാറിയത്. റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരംമദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്നാണ് മുസ്ലീം യൂത്ത് ലീഗ് നേതാവ് ഇന്നലെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിവറേജ് ഔട്ട്‌ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് പോസ്റ്റിട്ടത്. പിന്നീട് ഇതു പിന്‍വലിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെയും അതിലൂടെ പ്രതിപക്ഷത്തിന് മേല്‍ ആ കുറ്റം ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
ഇതിന്റെ വിശദീകരണമായി പറഞ്ഞത് ഇങ്ങിനെയായിരുന്നു. എന്റെ ഫെയ്‌സ് ബുക്ക് പേജില്‍ മദ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ ഞാന്‍ ആ പോസ്റ്റ്‌കൊണ്ട് ഉദ്ധേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല.പെട്ടെന്ന് മദ്യം നിര്‍ത്തുമ്പോള്‍ ഉണ്ടാക്കുന്ന സാമൂഹിക അരാചകത്വത്തെയും
അതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേല്‍ ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണ്. മ്ദ്യം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അരാചകത്വം പ്രവാചകന്‍ (സ)ക്ക് ബോധ്യപ്പെട്ടെതുകൊണ്ടാണ് ഘട്ടംഘട്ടമായി മദ്യനിരോധനം ഇസ്ലാം കൊണ്ടു വന്നത്. വീണ്ടും പറയുന്നു മദ്യത്തെ മഹത്വവല്‍ക്കരിക്കാന്‍ നമുക്ക് ഒരു കാലത്തും സാധിക്കില്ല.
മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നവന്‍ മുസ്ലിം ലീഗുകാരന്‍ മാത്രമല്ല അവന്‍ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.
ആ പോസ്റ്റ് മദ്യത്തെ മഹത്വ വല്‍ക്കരിക്കുന്നതായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിച്ച് പോസ്റ്റ് പിന്‍ വലിക്കുന്നു. എന്നാണ് ഇന്ന് മാപ്പ് പറച്ചില്‍ പോസ്റ്റില്‍ പറഞ്ഞത്.

Sharing is caring!