നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 14 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 14 കേസുകള്‍ കൂടി ഇന്നലെ (മാര്‍ച്ച് 28) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 16 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ഒരു വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 232 ആയി. 328 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 38 വാഹനങ്ങളും പിടിച്ചെടുത്തു.
കോവിഡ് വ്യാപനം തടയാന്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിനും ഇന്നലെ (മാര്‍ച്ച് 28) 39 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ഇതുവരെ 218 കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]