പോലീസുകാരുടെ ഫുട്ബോൾ കളി, റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി ജി പി

പോലീസുകാരുടെ ഫുട്ബോൾ കളി, റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി ജി പി

മലപ്പുറം: ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടില്‍ നിരോധനാജ്ഞ ലംഘിച്ച് ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ ഫുട്ബോള്‍ കളിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആര്‍.ആര്‍.ആര്‍.എഫ് കമാൻഡൻറ് യു.ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫുട്ബോൾ കളി സോഷ്യൽ മീഡിയയിൽ ലൈവായി നൽകിയ തെന്നല പഞ്ചായത്ത് അം​ഗം സുഹൈൽ അത്താണിക്കലിനേയും, പഞ്ചായത്ത് ഡ്രൈവർ നിസാമുവിനേയും പോലീസ് മർദിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇരുവരും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിനെതിരെ വൻ പ്രതിഷേധമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നുയർന്നത്. രാജ്യം മുഴുവൻ ലോക്ഡൗണിൽ കഴിയുകയും, ഇത് ഉറപ്പിക്കേണ്ട ഉദ്യോ​ഗസ്ഥർ എല്ലാ നിയമവും ലംഘിച്ച് ഫുട്ബോൾ കളിച്ചതുമാണ് ​ഗ്രാമപഞ്ചായത്തം​ഗം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് കൊണ്ടുവന്നത്. ഇത് കണ്ട് വന്ന ഉദ്യോ​ഗസ്ഥർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അവസാന ഭാ​ഗത്തുള്ളതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തെന്നല പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോളാണ് തൊട്ടടുത്തുള്ള പോലീസ് ഗ്രൗണ്ടില്‍ കൂട്ടം കൂടി ഫുട്‌ബോള്‍ കളിക്കുന്നത് കാണാനിടയായത്. ഇത് ലൈവിട്ട് തിരിച്ച് നടക്കുന്നതിനിടെ ഒരു പോലീസുകാരന്‍ പിന്നില്‍ നിന്നും കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ എത്തിയതായും സുഹൈല്‍ പറഞ്ഞു.

Sharing is caring!