ഐസൊലേഷന്‍ കേന്ദ്രമാക്കാന്‍ ആശുപത്രി വിട്ടു നല്‍കി സി പി ബാവഹാജി

ഐസൊലേഷന്‍ കേന്ദ്രമാക്കാന്‍ ആശുപത്രി വിട്ടു നല്‍കി സി പി ബാവഹാജി

എടപ്പാള്‍: കൊറോണ പ്രതിരോധത്തിന് ആശുപത്രി വിട്ടു നല്‍കി മുസ്ലിം ലീഗ് നേതാവ് സി പി ബാവഹാജി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡെന്റല്‍ കോളേജ് ഹോസ്റ്റല്‍ ആണ് ഐസലോഷന്‍ കേന്ദ്രമാക്കി മാറ്റുവാന്‍ വിട്ടു നല്‍കിയത്. സംസ്ഥാനത്ത് കൊറോണ രോഗബാധിതര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഹോസ്റ്റല്‍ ഐസലേഷന്‍ കേന്ദ്രം ആക്കുന്നതിനായി പൂര്‍ണ്ണ സജ്ജമാക്കി വട്ടംകുളം പഞ്ചായത്ത്-ആരോഗ്യവിഭാഗത്തിന് കൈമാറി.

നിലവില്‍ 64 മുറികളാണ് ഉള്ളത്. ആവശ്യമെങ്കില്‍ മറ്റു 3 ഹോസ്റ്റലുകള്‍കൂടി വിട്ടുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ക്യാംപില്‍ ആവശ്യമെങ്കില്‍ തന്റെ കൃഷിയിടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ജൈവ പച്ചക്കറികളും നല്‍കാന്‍ തയ്യാറാണെന്ന് ബാവഹാജി പറഞ്ഞു. മലബാര്‍ എജ്യൂക്കേഷണല്‍&ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളും, ഡോക്ടേഴ്‌സ് അടക്കമുള്ള ജീവനക്കാരും കൊറോണ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധമാണ്. സ്പീക്കറും മന്ത്രിമാരുമടക്കമുള്ള ജനപ്രതിനിധികളുമായി ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ബാവഹാജി അറിയിച്ചു.

Sharing is caring!