കോവിഡ് ഭീതിക്കിടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തീ പൊള്ളലേറ്റു മരിച്ചു

കോവിഡ് ഭീതിക്കിടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍  തീ പൊള്ളലേറ്റു മരിച്ചു

പരപ്പനങ്ങാടി: ഭര്‍തൃഗൃഹത്തില്‍ വെച്ച് തീ പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. രാമനാട്ടുകരയില്‍ താമസമാക്കിയ പരപ്പനങ്ങാടി ശാന്തി നഗറിനടുത്തെ ചൊവ്വാക്കാരന്‍ പുറക്കാട്ട് മുഹമ്മദ് റിയാഹ് ന്റെ ഭാര്യ ഷൗക്കീന (31) യാണ് അസ്വാഭാവിക മരണത്തിനിരയായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് ഇവര്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുംബ് ഇവര്‍ കുടുംബ സമ്മേതം രാമനാട്ടുകരയിലെ വീട്ടില്‍ നിന്നും പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയായതായിരുന്നു .
മക്കള്‍: ജെയ്ഫ, ഡേയ്‌സ്,
അസ്വാഭാവിക മരണം നടന്ന വീട് പൊലീസ് ലോക്ക് ചെയ്തു.
ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം യുവതി യുടെ ബന്ധുക്കളുടെ പരാതി കേള്‍ക്കുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Sharing is caring!