മാസ്‌കുകള്‍ നിര്‍മിച്ച് യൂത്ത്ലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി

മാസ്‌കുകള്‍ നിര്‍മിച്ച്  യൂത്ത്ലീഗ് മലപ്പുറം മണ്ഡലം ജനറല്‍  സെക്രട്ടറി

മലപ്പുറം: മാസ്‌കുകളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ആവശ്യത്തിന് മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കാന്‍ തയാറായി മുസ്്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍. കൊറോണ വൈറസ് സമൂഹത്തില്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് വീട്ടില്‍ വെച്ച് തന്നെ മാസ്‌കുകള്‍ നിര്‍മിക്കാന്‍ അഷ്റഫ് തീരുമാനിച്ചത്. 15 മീറ്റര്‍ തുണി ഉപയോഗിച്ചാണ് ഇതുവരെ മാസ്‌കുകള്‍ നിര്‍മിച്ചത്. മാസ്‌കുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ മാസ്‌കുകള്‍ തയാറാക്കി നല്‍കുമെന്നും അഷ്റഫ് പാറച്ചോടന്‍ പറഞ്ഞു. ഫോണ്‍: 9895734677

Sharing is caring!