മാര്‍ച്ച് ഒന്നു മുതല്‍ ഗള്‍ഫില്‍നിന്നും വന്ന മലപ്പുറത്തുകാര്‍ ഉടന്‍ വിവരങ്ങള്‍ കൈമാറണം

മാര്‍ച്ച് ഒന്നു മുതല്‍  ഗള്‍ഫില്‍നിന്നും വന്ന മലപ്പുറത്തുകാര്‍ ഉടന്‍ വിവരങ്ങള്‍  കൈമാറണം

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇ, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ജില്ലയില്‍ തിരിച്ചെത്തിയവര്‍ വിവരങ്ങള്‍ ജി്ല്ലാ ഭരണകൂടത്തെ നിര്‍ബന്ധമായും അറിയിക്കണം. പേര്, മേല്‍വിലാസം, തിരിച്ചെത്തിയ തീയ്യതി, ഗള്‍ഫില്‍ ജോലി ചെയ്തതും താമസിച്ചിരുന്നതുമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയവര്‍ക്കും ഇത് ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.സിയിലും ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലും ലഭ്യമാണ്.

Sharing is caring!