റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ച് പോലീസ്

റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ച്  പോലീസ്

മലപ്പുറം: പൊതുജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിലും നിരത്തിലറങ്ങി ജനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനാവശ്യമായി നിരത്തിലിറങ്ങിയ ഇത്തരം ആളുകളെ പൊലീസ് തുരത്തിയോടിച്ചു. അവശ്യവസ്തുകള്‍ക്കും സേവനങ്ങള്‍ക്കുമായി റോഡിലിറങ്ങിയവരെ പൊലീസ് ഇന്നു തടഞ്ഞില്ലെങ്കിലും അനാവശ്യമായി റോഡിലിക്ക് ഇറങ്ങിയ നൂറുകണക്കിനാളുകള്‍ ഇന്ന് പൊലീസിന് വല്ലാത്ത ശല്യമാണ് സൃഷ്ടിച്ചത്.

കണ്ണൂരില്‍ ലോക്ക് ഡൌണ് ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമ്പൂര്‍ണമായി അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. ഇരുചക്രവാഹനങ്ങളിലും കാല്‍നടയുമായാണ് കൂടുതല്‍ ആളുകളും ഇന്നു പുറത്തിറങ്ങിയത്.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യം കര്‍ശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്നും യാത്രക്കാര്‍ക്കെതിരെ പെറ്റികേസ് ചുമത്തി പൊലീസ് വാഹനത്തില്‍ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Sharing is caring!