കൊവിഡ്- 19; വിശ്വാസികള്‍ക്ക് ആറ് നിര്‍ദ്ദേശങ്ങളുമായി സമസ്ത
കോഴിക്കോട്:കൊവിഡ്- 19 വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളുമായും പൂര്‍ണമായും സഹകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു.
സമസ്തയുടെ ആറ് നിര്‍ദേശങ്ങള്‍
സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചും അംഗങ്ങളെ ക്ലിപ്തപ്പെടുത്തിയും പള്ളികള്‍ നിസ്കാര സമയത്ത് മാത്രം തുറന്ന് ബാങ്ക് വിളിച്ച ഉടനെ ജമാഅത്ത് നിര്‍വഹിക്കുകയും ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ചടങ്ങുകള്‍ സംഘടിപ്പിക്കാവൂ
വിദേശയാത്ര കഴിഞ്ഞ് അടുത്തായി നാട്ടില്‍ തിരിച്ചെത്തിയവരും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവരും രോഗലക്ഷണങഅങള് ഉള്ളവരും നിശ്ചിതദിവസങ്ങളില്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയേണ്ടതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവാന്‍ പാടില്ലാത്തതുമാണ്. മറ്റുള്ളവര്‍ ഇവരുമായി ഇടപഴകുന്നത് സൂക്ഷിക്കേണ്ടതാണ്.
വീടുകള്‍, പരിസരങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവയില്‍ പൂര്‍ണമായും ശുചിത്വം പാലിക്കേണ്ടതും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓരോരുത്തരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
വിശ്വാസികള്‍ വീടുകളില്‍ വച്ച് ഖുര്‍ആന്‍ പാരായണവും ദിക്റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കേണ്ടതാണ്.
വിദ്യാര്‍ഥികള്‍ വീടുകളില്‍ വച്ച് പഠനം തുടരേണ്ടതും അനാവശ്യമായി സമയം ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).