കോവിഡ്; വിദേശത്ത് നിന്നും എത്തിയത് മറച്ചുവെച്ച് വയനാട്ടിലെ ഹോംസ്റ്റേയില്‍ താമസിച്ചുവരികയായിരുന്ന രണ്ട് മലപ്പുറം സ്വദേശികള്‍ക്കെതിരെ പൊലിസ് കേസ്

മലപ്പുറം: വിദേശത്ത് നിന്നും എത്തിയത് മറച്ചുവെച്ച് വയനാട്ടിലെ ഹോംസ്റ്റേയില്‍ താമസിച്ചുവരികയായിരുന്ന രണ്ട് മലപ്പുറം സ്വദേശികള്‍ക്കെതിരെ പൊലിസ് കേസ്. ഈ മാസം ഖത്തറില്‍ നിന്നും എത്തിയ തിരൂര്‍ സ്വദേശികളാണ് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ ഒളിച്ചുതാമസിച്ചത്. കോവിഡ് വ്യപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍ നിന്നും വയനാട്ടിലേക്കുള്ള വാഹനഗതാഗതവും നിയന്ത്രിച്ചിരിക്കുകയാണ്.
കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി