കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കൂരിയാട്ടെ പ്രവാസി കാണിച്ച കരുതലിന് നിറഞ്ഞ കയ്യടി…
മലപ്പുറം: കൊവിഡ് 19 വൈറസ് വ്യാപനം തടയാന്‍ മലപ്പുറം കൂരിയാട്ടെ പ്രവാസി കാണിച്ച കരുതലിന് വലിയ കയ്യടി..പലയിടത്തും വിദേശത്ത് നിന്ന വന്നവര്‍ വീട്ടിലിരിക്കാതെ പുറത്തിറങ്ങി നടന്നത് പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ഇത് പരക്കെ പ്രവാസികളാണ് രോഗം പരത്തുന്നത് എന്നൊരു പരാതിയും നാട്ടില്‍ ഉയര്‍ന്നു വരുന്നതിന് കാരണമായിരുന്നു. ഈസാഹചര്യത്തിലെ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം മലപ്പുറം കൂരിയാട് സ്വദേശിയായ പ്രവാസിയുടെ കരുതല്‍ ചര്‍ച്ചയാകുന്നത്. ഇന്നലെ അസുഖം സ്ഥിതീകരിച്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാലുരോഗികള്‍. നാലുപേരും വിദേശത്ത് നിന്ന് വന്നവരാണ്. പക്ഷെ പലരും അവര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞത് തന്നെ ഇന്നലെയാണ്.
അവര്‍ നാലുപേരുടെയും റൂട്ട്മാപ്പുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും അവര്‍ എത്ര കരുതലോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന്. ഇതില്‍ കോഴിക്കോട് ജില്ലയിലെ ഒരാളെ മാത്രമാണ് എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ബാക്കി മൂന്ന് പേരോടും വീടുുകളില് നിരീക്ഷണത്തില്‍ കാഴിയാനാണ് പറഞ്ഞിരുന്നത്. അവര്‍ ആ നിര്‍ദ്ദേശം കൃത്യമായി പാലിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം വരാതെ സൂക്ഷിക്കാനും സാധിച്ചു.
ഇവരില്‍ മലപ്പുറം കൂരിയാട് സ്വദേശിയായ രോഗിയുടേത് ഏറ്റവും കൃത്യമായ കരുതലായിരുന്നു. മാര്‍ച്ച് 19ന് രാവിലെ എയര്‍ഇന്ത്യയുടെ 348 വിമാനത്തിലാണ് അദ്ദേഹം അബുദാബിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി. വീട്ടിലെത്തുന്നതിന് മുന്നെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പനിയുടെ ലക്ഷണമുള്ളതിലാല് വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് മാറാന്‍ പറഞ്ഞിരുന്നു. വീട്ടിലുള്ളവരെല്ലാം പോയതിന് ശേഷമാണ് അദ്ദേഹം സ്വന്തം വീട്ടില്‍ കയറിയത്. 19ന് ഉച്ചക്ക് വീട്ടിലെത്തി അദ്ദേഹം ക്വാറന്റെയിനില്‍ തുടരുകയായിരുന്നു. വീട്ടിലെത്തിയ ഉടനെ ആരോഗ്യ വകുപ്പ് അധികൃതരെയും ബന്ധപ്പെട്ടിരുന്നു. അവരുടെ നിര്‍ദ്ദേശ പ്രകാരം പിന്നീട് 20ന് ഉച്ചക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സ്രവം പരിശോധനക്ക് നല്കി തിരിച്ച് പോരുകയുമായിരുന്നു.
ഇവിടേക്ക് പോയതാകട്ടെ സ്വന്തം വാഹനത്തില്‍ തനിയെ ഡ്രൈവ് ചെയ്തുകൊണ്ടാണ്. ഇന്നലെയാണ് റിസല്‍ട്ട് വന്നത്. ഫലം പോസിറ്റീവാണെന്ന് അറിഞ്ഞ ഉടനെ നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അദ്ദേഹം ഒരു ശബ്ദ സന്ദേശവും അയച്ചു. അത് ഇപ്രകാരമായിരുന്നു. ‘ ആരും പേടിക്കേണ്ട, ആര്‍ക്കും ഒന്നും ഉണ്ടാകൂല, ആരുമായും ഒരു തരത്തിലും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല, എല്ലാവരും പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി.’ ഇന്നലെ തന്നെ അദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയും ചെയ്തു. ഇദ്ദേഹത്തില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസിന്റെ വ്യാപനം തടയാന്‍ അദ്ദേഹത്തിന്റെ കരുതലുകള്‍ ഗുണം ചെയ്തു.
മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം സ്വദേശിയുടെയും കോഴിക്കോട് ജില്ലയിലെ രോഗിയുടെയും കരുതലുകളും രോഗവ്യാപനത്തിന്റെ എല്ലാ സാധ്യതകളും അടയ്ക്കുന്ന തരത്തിലായിരുന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞു. ഇരുവരും മറ്റാരെയും തങ്ങള്‍ നാട്ടിലെത്തിയ വിവരം പോലും അറിയിക്കാതെ വീടുകളില്‍ തന്നെ കഴിഞ്ഞു.
വീട്ടുകാരെ പോലും ബന്ധുവീടുകളിലേക്ക് മാറ്റിയെതിന് ശേഷമാണ് ഇവര്‍ വീട്ടിലേക്ക് കയറിയത്. തങ്ങളെ കാണുന്നതില്‍ അവര്‍ സ്വയം തന്നെ മറ്റുള്ളവരെ വിലക്കുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരും ബന്ധപ്പെട്ട മഞ്ചേരി, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിറ്റ് ആകുകയായിരുന്നു.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]