മലപ്പുറത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിദ്യാഭ്യാസ- സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും വരിക്കോടന്‍ മുഹമ്മദലി എന്ന ബാപ്പു ഹാജി മരിച്ചു

മലപ്പുറത്തിന്റെ  ചരിത്രത്തോടൊപ്പം  സഞ്ചരിച്ച വിദ്യാഭ്യാസ- സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും വരിക്കോടന്‍  മുഹമ്മദലി എന്ന  ബാപ്പു ഹാജി മരിച്ചു

മലപ്പുറം: മലപ്പുറത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിദ്യാഭ്യാസ-സാമൂഹ്യ ജീവകാരുണ്യപ്രവര്‍ത്തകനും നിരവധി-മത സ്ഥാപനങ്ങളുടെ മുഖ്യ കാര്യദര്‍ശിയുമായിരുന്ന വരിക്കോടന്‍ മുഹമ്മദലി എന്ന ബാപ്പു ഹാജി (78) നിര്യാതനായി,
വടക്കേമണ്ണ മഹല്ല് ജുമാ മസ്ജിദ് ഖമ്പര്‍സ്ഥാനില്‍ മറവ് ചെയ്തു. മലപ്പുറം സോമില്‍ ഉടമയാണ്. മലപ്പുറം കോട്ടപ്പടി ഫലാഹിയ അറബി കോളേജ് മുന്‍ പ്രസിഡണ്ട്,
കോട്ടപ്പടിമസ്ജിദുല്‍ ഫത്തഹ് കമ്മറ്റി വൈസ് പ്രസിഡണ്ട്, മലപ്പുറം പട്ടര്‍കടവ് വിദ്യാനഗര്‍ പബ്ലിക്ക് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍, വെസ്റ്റ് കോഡൂര്‍ സക്കാത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ : ഫാത്തിമ കാട്ടികുളങ്ങര – (ചേങ്ങോട്ടൂര്‍.) മക്കള്‍ : . അനസ് വരിക്കോടന്‍ ്യു (ജില്ലാ ജഡ്ജി, അഡീഷനല്‍, കോഴിക്കോട് ) . സഫിയ . സല്‍മ . സൗദ . ലൈല മരുമക്കള്‍ : . അനീസ താപ്പി (തിരൂരങ്ങാടി) . ഡോ.സലീം മൈലപ്പുറം (ദുബൈ) . അഡ്വ: സാദിക് നടുത്തൊടി ( പട്ടര്‍കടവ് ) ലുക്മാന്‍ കണ്ടപ്പത്ത് (കട്ടുപ്പാറ) മന്‍സൂര്‍ പുല്ലാണി (എം.ഇ.എസ്, കുറ്റിപ്പുറം) സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ് (റിട്ട. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍) പരേതനായ അബൂ ഹാജി (ഗവ. കോണ്‍ട്രാക്റ്റര്‍)

Sharing is caring!