ബന്ധുവീട്ടിലെ ശുചി മുറിക്കുളില്‍ വീണുമരിച്ചു

എടപ്പാള്‍: പോട്ടൂരില്‍ ബന്ധുവീട്ടിലെ ശുചി മുറിക്കുളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയും കാലഞ്ചാടി ക്ഷേത്രത്തിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുന്ന സുരേഷിനെയാണ് (55) പോട്ടൂരില്‍ ബന്ധുവീട്ടിലെ ശുചി മുറിക്കുളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കാലഞ്ചാടി ക്ഷേത്രത്തിന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ ഭാര്യക്കും മകള്‍ക്കു മൊപ്പം താമസിച്ചു വന്ന സുരേഷ് ഏതാനും ദിവസങ്ങളായി പോട്ടൂരില്‍ ഭാര്യയുടെ മരിച്ചു പോയ സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.വെള്ളിയാഴ്ച്ച രാവിലെ വീട്ടുകാരാണ് സുരേഷ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊന്നാനി എസ്. ഐ. ബേബിച്ചന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി മൃതദേഹം പരിശോധന നടത്തി.ദേഹപരിശോധനക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]