മദ്രസയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി സ്പര്‍ശിച്ചകേസില്‍ അയല്‍വാസി കീഴടങ്ങി

മദ്രസയിലേക്ക്  പോകുകയായിരുന്ന  പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍  കയറ്റി സ്പര്‍ശിച്ചകേസില്‍ അയല്‍വാസി കീഴടങ്ങി

മഞ്ചേരി : മദ്രസ വിദ്യാര്‍ത്ഥിനിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന യുവാവ് ഇന്നലെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങി. പോരൂര്‍ പാലക്കോട് തൊണ്ടിയില്‍ ബീരാന്‍കുട്ടി(46) ആണ് കീഴടങ്ങിയത്. 2020 ഫെബ്രുവരി മൂന്നിന് രാവിലെയാണ് സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന ബാലികയെ സ്‌കൂട്ടറില്‍ കയറ്റിയ പ്രതി മാനഹാനി വരുത്തും വിധം സ്പര്‍ശിച്ചുവെന്നാണ് കേസ്. വണ്ടൂര്‍ പൊലീസാണ് കേസന്വേഷിക്കുന്നത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!