പ്രായപൂര്‍ത്തിയാകാത്ത സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച പിതാവിന് ജാമ്യമില്ല

മഞ്ചേരി: പത്ത്, പതിമൂന്ന്, പതിനാല്, പതിനേഴ് പ്രായമുള്ള പെണ്മക്കളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പിതാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തിരുവനന്തപുരം സ്വദേശിയായ നാല്‍പത്തേഴുകാരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് ബാബു തള്ളിയത്. 2020 ജനുവരി 17ന് മുമ്പുള്ള പലദിവസങ്ങളില്‍ 10 വയസ്സുകാരിയെയും 2019 ഏപ്രില്‍ മാസത്തില്‍ 14കാരിയെയും 2020 ജനുവരി 15ന് മുമ്പുള്ള പലദിവസങ്ങളില്‍ 17കാരിയെയും 2019 ഡിസംബര്‍ 26നും 2020 ജനുവരി 16നുമിടയില്‍ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് ഫാത്തിമ ചാരിറ്റി ഹോമില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ സിസ്റ്റര്‍ ആന്മേരിയോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. വളാഞ്ചേരി പൊലീസ് 2020 ജനുവരി 18ന് പ്രതിയെ അറസ്റ്റ് ചെയ്തു.
RECENT NEWS

സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന
തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ [...]