പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ഇടപെടല്‍

പ്രൊഫ. ആബിദ്  ഹുസൈന്‍ തങ്ങള്‍  എം.എല്‍.എയുടെ  ഇടപെടല്‍

വളാഞ്ചേരി: കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 2.30 കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ പറഞ്ഞു. മണ്ഡലത്തില്‍ നിന്നും ശുപാര്‍ശ ചെയ്ത റോഡുകളില്‍ 11 എണ്ണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തുക.മീമ്പാറ – ഹൈസ്‌കൂള്‍ – വൈക്കത്തൂര്‍ റോഡ് 20 ലക്ഷം,
മദ്രസ്സും പടി ഫാറൂഖ് നഗര്‍ റോഡ് 20 ലക്ഷം,പള്ളിപ്പടി കല്ലം കുളമ്പ് റോഡ്15 ലക്ഷം,മരുതിന്‍ചിറ – തടത്തില്‍പ്പടി പുല്ലാട്ടില്‍ പടി റോഡ്
10 ലക്ഷം ,നെച്ചിപ്പറ്റ നിരപ്പ് – ചേക്കുട്ടി ഹാജിപ്പടി റോഡ് 20 ലക്ഷം,യു.പി.സ്‌കൂള്‍ മൗലാന ബസാര്‍ മാമ്പാറ റോഡ് 25ലക്ഷം,
കോട്ടപ്പുറം സ്‌കൂള്‍ പടി വള്ളുവന്‍ കോട്ടുപടി 10 ലക്ഷം, പാണ്ടമംഗലം പൂഴിക്കുന്ന് റോഡ് 30 ലക്ഷം, കോട്ടൂര്‍ ആമ്പാറ കൊളമ്പ് റോഡ് 40 ലക്ഷം, ഖുര്‍ബാനി ചങ്കുവെട്ടിക്കുണ്ട് റോഡ് 30 ലക്ഷം, കുറ്റിപ്പുറം കൊളത്തോള്‍ പള്ളിപ്പടി മാണിയം കാട് റോഡ് 10 ലക്ഷം എന്നീ റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Sharing is caring!