ബ്രേക് ദ ചെയിന്‍: ജില്ലയില്‍ 1500കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ് പോയിന്റുകള്‍
മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏജന്‍സി ഐ.എ.ജി യും എസ്.കെ.എസ്.എസ്.എഫ് വിഖായ സന്നദ്ധ സേവക സംഘവും സംയുക്തമായി ജില്ലയിലെ 1500 കേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിനിന്റെ ഭാഗമായാണ് വാഷ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. ജില്ലയിലുടനീളം സ്ഥാപിക്കുന്ന ഹാന്‍ഡ് വാഷ് പോയിന്റുകള്‍ മാതൃകാപരമായ സേവനമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും കലക്ടര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. ഐ.എ.ജി.എക്സിക്യൂട്ടീവ് ഉമറലി ശിഹാബ് വാഴക്കാട് പദ്ധതി വിശദീകരിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ എന്‍. പുരുഷോത്തമന് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍ , ജോ.സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, സെക്രട്ടറിയേറ്റ് അംഗം സി.ടി.ജലീല്‍, ജില്ലാ വൈസ് പ്രസിഡന്റ് സല്മാന് ഫൈസി തിരൂര്‍ക്കാട്, ഇസ്മാഈല്‍ അരിമ്പ്ര, ഡോ.അഷ്റഫ് വാഴക്കാട്, വിഖായ ജില്ലാകണ്‍വീനര്‍ ഗഫൂര്‍ വീമ്പൂര് തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]