കൊറോണക്കെതിരെ സ്വയം പ്രതിരോധ ശക്തിയാവുക: സാദിഖലി തങ്ങള്‍
മലപ്പുറം: കൊറോണ വൈറസ് മനുഷ്യരിലൂടെ പകരും എന്നതിനാല്‍ രോഗ ബാധിതനാവാതിരിക്കാനും പടര്‍ന്നു പോകാതിരിക്കാനും വ്യക്തികള്‍ സ്വയം പ്രതിരോധ ശക്തിയായി മാറണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനത്തിന്നെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടത് ഓരോ വ്യക്തികളുടേയും കടമയാണ്. പ്രതിരോധത്തിന്റെ ആദ്യപടി
വ്യക്തി ജീവിതത്തില്‍ ശുചിത്വം പാലിക്കലാണ്. വ്യക്തികളില്‍ ഉണ്ടാക്കുന്ന അശ്രദ്ധ സമൂഹത്തിന് വന്‍ വിപത്ത് ഉണ്ടാക്കും. തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ദുരന്തങ്ങള്‍ സമൂഹത്തില്‍ ഇല്ലാതിരിക്കാന്‍ ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ധേശങ്ങള്‍ പാലിക്കപ്പെടണം. മുസ്ലിംയൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘കൊറോണക്കെതിരെ കൈ കഴുകാം’ എന്ന ക്യാമ്പയിന് സമൂഹം ഏറ്റെടുക്കുമെന്നും തങ്ങള്‍ പറഞ്ഞു
മുസ്ലിം യൂത്ത് ലീഗ് ആരോഗ്യ മലപ്പുറം ക്യാമ്പയിന്
‘ കൊറോണക്കെതിരെ കൈ കഴുകാം’ തുടക്കമായി
മലപ്പുറം:കൊറോണ വൈറസിനെതിരെ രണ്ടാഴ്ച അതീവ ജാഗ്രത വേണമെന്ന
സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മുസ്ലിം യൂത്ത്ലീഗ് ആരോഗ്യമലപ്പുറം പദ്ധതിയുടെ ഭാഗമായി ‘കൊറോണക്കെതിരെ കൈ കഴുകൂ’ എന്ന പേരില്‍ രണ്ടാഴ്ചത്തെ ക്യാമ്പയില്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ മൂന്നു വര്‍ഷമായി ആരോഗ്യ മലപ്പുറം പദ്ധതിയുടെ ഭാഗമായി കിഢ്നികെയര്,വാക്ക് ടു ഹെല്‍ത്ത് ,രോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തിയിരുന്നു. കൊറോണക്കെതിരെ കൈ കഴുകല്‍ പ്രധാന പ്രതിരോധമാണെന്ന് ലോക വ്യാപമായി ആരോഗ്യ വിദഗ്ദര്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ ക്യാമ്പയില്‍ പ്രഖ്യാപ്പിച്ചത്. ആശുപത്രികള്‍,അങ്ങാടികള്‍,
കവലകള്‍,ബസ്സ്റ്റോപ്പുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പരിസരത്ത് കൈകള്‍ ശുദ്ധീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കും.
മണ്ഡലം തലം മുതല്‍ ശാഖ വരെ ബോധ വല്‍ക്കരണം നടക്കും. ആവശ്യമായി വരുന്ന സമയത്തേക്ക് രക്തദാനത്തിന്നായി യുവാക്കളുടെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ രജിസ്ത്രേഷന് ആരംഭിച്ചിട്ടുണ്ട്. ക്യാമ്പയില്‍ ഉദ്ഘാടനം ഇന്നലെ കലക്ട്രേറ്റ് പടിക്കല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇന്നലെ ക്യാമ്പയിന് ആരംഭിച്ച ദിവസം തന്നെ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃതത്തില്‍ നൂറു കണക്കിനു കേന്ദ്രങ്ങളില്‍ കൈ കഴുകല്‍ സംവിധാനം സജ്ജീകരിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്, അന്‍വര്‍ മുള്ളമ്പാറ, സെക്രട്ടറി ബാവ വിസപ്പടി, മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എന്‍.ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷറഫ് പാറച്ചോടന്‍, മണ്ഡലം മുസ്ലീം ലീഗ് ജന. സെക്രട്ടറി വി.മുസ്തഫ, ഹഖീം കോല്‍മണ്ണ, എ.പി. ശരീഫ് , ശാഫി കാടേങ്ങല്‍, സൈഫു വല്ലാഞ്ചിറ പങ്കെടുത്തു
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]