മമ്പുറം മഖാം സ്വലാത്തിന് വിലക്ക്

മമ്പുറം മഖാം  സ്വലാത്തിന്  വിലക്ക്

തിരൂരങ്ങാടി: ആഗോളവ്യാപകമായി കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാഴാഴ്ചകളിലെ മമ്പുറം മഖാമിലെ സ്വലാത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന പൊതുപരിപാടികള്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അപേക്ഷിച്ചു.

Sharing is caring!