കൊറോണ: ഡ്രൈവര്‍മാര്‍ക്ക് ടവ്വല്‍ വിതരണം ചെയ്ത് നൗഷാദ് അസോസിയേഷന്‍

കൊറോണ:  ഡ്രൈവര്‍മാര്‍ക്ക്  ടവ്വല്‍ വിതരണം  ചെയ്ത് നൗഷാദ്  അസോസിയേഷന്‍

മലപ്പുറം : ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചതോടെ മലപ്പുറം മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നൗഷാദ് അസോസിയേഷന്‍, മലപ്പുറം ടൗണിലെ ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ക്ക് കൊറോണ ജാഗ്രതയുടെ ഭാഗമായി വലിയ ടവ്വല്‍ വിതരണം ചെയ്തു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷംസുദ്ദീന്‍ സി.എ. ബോധവല്‍ക്കരണ ക്ലാസെടുത്തു. നൂറോളം ഡ്രൈവര്‍മാര്‍ക്കാണ് ടവ്വല്‍ വിതരണം ചെയ്തത്. നൗഷാദ് അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂര്‍, നൗഷാദ് ബിസ്്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സക്കീര്‍ ഹുസൈന്‍, ആരോഗ്യ വകുപ്പ് ജീവനക്കാരായ രാജേഷ്, അന്‍വര്‍, ഷാമിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!